Home LATEST അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറയുമായി ഓപ്പോ

അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറയുമായി ഓപ്പോ

എന്നും വൈവിധ്യങ്ങൾ അവതരിപ്പിക്കാറുള്ള ഓപ്പോ ഇത്തവണ അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറയുമായാണ് വരുന്നത്.സ്ക്രീനിനടിയിലുള്ള ക്യാമറയുടെ പ്രവർത്തനം കാണിക്കുന്ന ഒരു വീഡിയോ ഓപ്പോ ട്വീറ്റ് ചെയ്തു. ക്യാമറ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഒരു പക്ഷെ ലോകത്ത് ആദ്യമായി പുറത്തിറങ്ങാൻ പോവുന്ന അണ്ടർ ഡിസ്പ്ലേ ക്യാമറയാവും ഇത്.ഓപ്പോ പങ്കുവെച്ച വീഡിയോയിൽ സെൽഫി ക്യാമറ അദൃശ്യമാണ്. ക്യാമറ ആപ്പ് തുറക്കുമ്പോൾ ഫോണിന് മുകളിൽ മധ്യഭാഗത്തായി വൃത്താകൃതിയിൽ ഒരു അടയാളം മിന്നിമായുന്നുണ്ട്. അവിടെയാണ് ക്യാമറയുള്ളത്.ഫോണുകൾക്ക് പരമാവധി സ്ക്രീൻ വലിപ്പം ലഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നോച്ച് സ്ക്രീനും, പോപ്പ് അപ്പ് സ്ക്രീനും, പഞ്ച്ഹോൾ ക്യാമറയുമെല്ലാം പരീക്ഷിക്കെപ്പെട്ടിട്ടുണ്ട്. ഈ ശ്രമങ്ങളുടെ പര്യവസാനമാവും അണ്ടർ ഡിസ്പ്ലേ ക്യാമറ.ഒരു പക്ഷെ അണ്ടർ ഡിസ്പ്ലേ ക്യാമറയുമായെത്തുന്ന ആദ്യ സ്മാർട്ഫോൺ ഓപ്പോ അവതരിപ്പിച്ചേക്കും. മറ്റാരും ഇതുവരെ ഇത് സംബന്ധിച്ച സൂചന നൽകിയിട്ടില്ല.ചൈനീസ് സോഷ്യൽ മീഡിയാ വെബ്സൈറ്റായ വീബോയിലാണ് ഈ വീഡിയോ ആദ്യമായി പങ്കുവെക്കപ്പെട്ടത് എന്ന് ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. ഓപ്പോ വൈസ്പ്രസിഡന്റ് ബ്രയാൻ ഷെൻ ആണ് വീഡിയോ പങ്കുവെച്ചത്.നിലവിൽ ഉപയോഗിക്കുന്ന ക്യാമറകളുടെ അത്രയും ഗുണമേന്മ അണ്ടർ ഡിസ്പ്ലേ ക്യാമറകൾക്ക് ഇപ്പോൾ നൽകാനാവില്ലെന്ന് ഷെൻ പറഞ്ഞു.അണ്ടർ ഡിസ്പ്ലേ ക്യാമറയും സാധാരണ ക്യാമറകളുമായുള്ള താരതമ്യം ഇപ്പോഴത്തെ അവസ്ഥയിൽ പ്രയാസകരമാണ്. ഇതിന്റെ ഒപ്റ്റിക്കൽ ഗുണമേന്മയിൽ കുറവുണ്ട്. എന്നാൽ നിലവിൽ മറ്റൊരു സാങ്കേതിക വിദ്യയും ഇത്രയും പൂർണതയിൽ എത്തിയിട്ടില്ലെന്നും ഷെൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...