Home LATEST വാട്സ് ആപ്പിലെ ഗുരുതര പിഴവ് തിരുത്തിയ മലയാളി വിദ്യാർഥിക്ക് അംഗീകാരം.

വാട്സ് ആപ്പിലെ ഗുരുതര പിഴവ് തിരുത്തിയ മലയാളി വിദ്യാർഥിക്ക് അംഗീകാരം.

വാട്സ് ആപ്പിലെ ഗുരുതര പിഴവ് തിരുത്തിയ മലയാളിയായ എൻജിനീയറിങ് വിദ്യാർഥിക്ക് ഫെയ്സ്ബുക്കിന്റെ അംഗീകാരം.പത്തനംതിട്ട മൗണ്ട് സിയോൺ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിലെ ബി.ടെക് വിദ്യാർഥി കെ.എസ്.അനന്തകൃഷ്ണ (19)നാണ് ഫെയ്സ്ബുക്ക് ഹോൾ ഓഫ് ഫെയിം ലഭിച്ചത്.ഉപയോക്താവ് അറിയാതെ വാട്സ് ആപ്പ് ഫയലുകൾ മറ്റുള്ളവർക്ക് പൂർണമായും നീക്കാമെന്ന ഗുരുതരപ്രശ്നം പരിഹരിച്ചതിനാണ് അംഗീകാരം. പിഴവ് രണ്ടു മാസം മുൻപാണ് അനന്തകൃഷ്ണൻ കണ്ടെത്തിയത്. തുടർന്ന് വേണ്ട ഭേദഗതികളോടെ ഫെയ്സ്ബുക്ക് അധികൃതരെ അറിയിച്ചു.രണ്ടുമാസം നിരീക്ഷിച്ച് പിഴവുകൾ ബോധ്യപ്പെട്ട ഫെയ്സ്ബുക്ക് അധികൃതർ അനന്തകൃഷ്ണനെ ബന്ധപ്പെട്ട് ക്യാഷ് അവാർഡും ഹോൾ ഓഫ് ഫെയിം അംഗത്വവും നൽകുകയായിരുന്നു. 500 ഡോളർ അനന്തകൃഷ്ണന് ക്യാഷ് അവാർഡായി ലഭിച്ചു. ഈ വർഷത്തെ ഫെയ്സ്ബുക്ക് താങ്ക്സ് പട്ടികയിൽ 80-ാമതയാണ് അനന്തകൃഷ്ണന്റെ പേര് വന്നിട്ടുള്ളത്.ഫെയ്സ്ബുക്കിലും അനുബന്ധ ആപ്ലിക്കേഷനുകളിലും സംഭവിക്കുന്ന പിഴവുകൾ കണ്ടെത്തി വേണ്ട തിരുത്തലുകളോടെ അറിയിക്കുന്നവർക്ക് ക്യാഷ് അവാർഡും ഹോൾ ഓഫ് ഫെയിം പേജിൽ പ്രത്യേക ഇടവും നൽകാറുണ്ട്. ലോകമെങ്ങുമുള്ള ടെക്കികളുടെയും എത്തിക്കൽ ഹാക്കർമാരുടെയും സ്വപ്നമാണ് ഫെയ്സ്ബുക്ക് ഹോൾ ഓഫ് ഫെയിമിൽ ഇടം നേടുകയെന്നത്.ഇന്റർനെറ്റ് സാധ്യതകൾ വിനിയോഗിച്ച് പ്ലസ്ടു പഠന കാലയളവിൽത്തന്നെ എത്തിക്കൽ ഹാക്കിങ് രംഗത്ത് ഗവേഷണം നടത്തിവരികയായിരുന്നു അനന്തകൃഷ്ണൻ. കേരള പോലീസ് സൈബർ ഡോമുമായും അനന്തകൃഷ്ണൻ സഹകരിക്കുന്നുണ്ട്. ആലപ്പുഴ മങ്കൊമ്പ് കൃഷ്ണവിഹാറിൽ കൃഷ്ണകുമാറിന്റെയും മാതൃഭൂമി ഏജൻറ് ശ്രീജയുടെയും മകനാണ് അനന്തകൃഷ്ണൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...