Home LATEST ഐട്യൂണ്‍സ് സേവനം ആപ്പിള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

ഐട്യൂണ്‍സ് സേവനം ആപ്പിള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

പുതിയ മ്യൂസിക്, ടിവി പോഡ്കാസ്റ്റ് സേവനങ്ങൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആപ്പിൾ ഐട്യൂൺസ് സേവനം നിർത്തലാക്കൊനൊരുങ്ങുന്നതായി റിപ്പോർട്ട്. നാളെ കാലിഫോർണിയയിൽ നടക്കുന്ന ഡെവലപ്പർ കോൺഫറൻസിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ഉദ്ധരിച്ച് ഐന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.2001 ജനുവരിയിലാണ് മീഡിയാ പ്ലെയർ, മീഡിയാ ലൈബ്രറി, ഇന്റർനെറ്റ് റേഡിയോ ബ്രോഡ്കാസ്റ്റർ എന്നീ രീതിയിൽ ഉപയോഗിക്കാൻ ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ആശയമായ പ്രകാരം ഐട്യൂൺസ് അവതരിപ്പിച്ചത്.ആപ്പിളിൽ നിന്നുള്ള പാട്ടുകൾ ഡൗൺലോഡ് ചെയ്യാനും സിഡികളിൽ നിന്നും പാട്ടുകളെടുക്കാനുമായിരുന്നു ആദ്യകാലത്ത് ഐട്യൂൺസ് ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് 2004 ൽ സോങ് ഷഫിൾ സംവിധാനം, 2008 ൽ ഓട്ടോമാറ്റിക് പ്ലേലിസ്റ്റ്, 2005 ൽ വീഡിയോ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം, 2010 ൽ ഐബുക്ക് ആപ്പ് വന്നപ്പോൾ ഐട്യൂൺസ് സ്റ്റോറിൽ നിന്നും ഡിജിറ്റൽ പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാനുള്ള സൗക്യര്യം എന്നിവ ഐട്യൂൺസിലെത്തി.എന്തായാലും ഐട്യൂൺസ് നിർത്തലാക്കുന്നകാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ ഇക്കാര്യത്തിൽ സ്ഥിരീകരണം പറയാനാവില്ല. 20 വർഷത്തെ സേവനം കൊണ്ട് ലക്ഷക്കണക്കിന് ഉപയോക്താക്കളെ സൃഷ്ടിച്ച സേവനമാണ് ഇപ്പോൾ നിർത്തലാക്കുമെന്ന് സൂചന നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...