Home LATEST ആൻഡ്രോയ്ഡിന് പകരം ആർക് ഒഎസ് മായി വാവെയ്

ആൻഡ്രോയ്ഡിന് പകരം ആർക് ഒഎസ് മായി വാവെയ്

ആൻഡ്രോയ്ഡിൽ ഗൂഗിൾ നിരോധനമേർപ്പെടുത്തിയതോടെ സ്വന്തമായി വികസിപ്പിച്ച സ്വതന്ത്ര ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം റിലീസ് ചെയ്യാൻ വാവെയ് തയാറെടുക്കുന്നു.കമ്പനിക്കുള്ളിൽ ഹോങ്‍മെങ് എന്ന പേരിൽ അറിയപ്പെടുന്ന ഓപ്പറേറ്റിങ് സിസ്റ്റം ആർക് ഒഎസ് (Ark OS) എന്ന പേരിൽ ജൂണിലാണ് പുറത്തിറങ്ങുക.ആൻഡ്രോയ്ഡ് ലൈസൻസുകൾ റദ്ദാക്കിക്കൊണ്ട് ഗൂഗിൾ രംഗത്തെത്തിയപ്പോൾ തന്നെ സ്വന്തം ഒഎസിനെപ്പറ്റി വാവെയ് സൂചന നൽകിയിരുന്നു. ആർക് ഒഎസ് എന്ന പേരിൽ അതിനു ട്രേഡ്മാർക്ക് നേടിക്കഴിഞ്ഞെന്ന വിവരം വാവെയുടെ അവകാശവാദങ്ങൾ ശരിവയ്ക്കുന്നതാണ്. യുഎസ് സർക്കാരിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും അനുകൂലനീക്കമുണ്ടായാൽ ലൈസൻസുകൾ പുതുക്കി നൽകാൻ ഗൂഗിൾ തയാറാണ്.എന്നാൽ, സ്വന്തം ഒഎസുമായി വാവെയ് മുന്നോട്ടു പോകുമ്പോൾ ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ഫോൺ നിർമാതാവ് കൈവിട്ടുപോകുന്നതിന്റെ നഷ്ടം ബാധിക്കുക ഗൂഗിളിനെത്തന്നെയായിരിക്കും.ജൂണിൽ ചൈനയിൽ റിലീസ് ചെയ്യുന്ന ആർക് ഒഎസ്, പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ അടുത്ത വർഷം ആദ്യം രാജ്യാന്തരവിപണിയിൽ ഇറങ്ങുന്ന വാവെയ് ഫോണുകളിലും സ്ഥാനം പിടിക്കും. ആൻഡ്രോയ്ഡ് ഒഎസിനു മുകളിൽ വാവെയുടെ ഇഎംയുഐ (EMUI) എന്ന യൂസർ ഇന്റർഫെയ്സാണ് നമ്മൾ കാണുന്നത്. പുതിയ ഒഎസിനും ഇഎംയുഐയുടെ പുറംചട്ട വരുന്നതോടെ സാധാരണ ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ ആൻഡ്രോയ്ഡും വാവെയ് ആൻഡ്രോയ്ഡും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാവില്ല.എന്നാൽ, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ മാപ്പ്, ജിമെയിൽ തുടങ്ങിയ സുപ്രധാന ഗൂഗിൾ സേവനങ്ങൾക്കു പകരം വയ്ക്കാൻ വാവെയ് എന്തു കണ്ടെത്തും എന്നത് നിർണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...