Home LATEST യൂകെയിൽ ആദ്യമായി 5ജി അതിവേഗ ഇന്റർനെറ്റ് അവതരിപ്പിച്ചു.

യൂകെയിൽ ആദ്യമായി 5ജി അതിവേഗ ഇന്റർനെറ്റ് അവതരിപ്പിച്ചു.

യൂകെയിൽ ആദ്യമായി 5ജി അതിവേഗ ഇന്റർനെറ്റ് അവതരിപ്പിച്ചു.ബ്രിട്ടനിലെ മുൻനിര ടെലികോം സ്ഥാപനമായ ബിടിയുടെ ഒരു വിഭാഗമായ
മൊബൈൽ ഫോൺഓപ്പറേറ്ററായ ഇഇ ആണ് 5 ജി അവതരിപ്പിച്ചത്.ബെൽഫാസ്റ്റ്, ബർമിങ്ഹാം, കാർഡിഫ്, എഡിൻബർഗ്, ലണ്ടൻ, മാഞ്ചസ്റ്റർ ഉൾപ്പടെ അഞ്ച് നഗരങ്ങളിലാണ് 5ജി അവതരിപ്പിച്ചത്.5ജി നെറ്റ് വർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമ്പോൾ വാവേയുടെ ആദ്യ 5ജി സ്മാർട്ഫോൺ ആയ മേറ്റ് 20 എക്സ് 5ജിയും ഒപ്പം ഉണ്ടാവുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്.എന്നാൽ വാവേ ഫോണുകൾ പുറത്തിറക്കിയില്ല.എങ്കിലും ചൈനീസ് കമ്പനിയായ വാവേയാണ് ഇഇയ്ക്ക് വേണ്ട 5ജി സാങ്കേതിക സഹായങ്ങൾ ചെയ്യുന്നത്.അതേസമയം യൂറോപ്പിലെ മുൻനിര ടെലികോം സ്ഥാപനങ്ങളിലൊന്നായ വോഡഫോൺ ജൂലായ് മൂന്നിന് 5ജി സാങ്കേതിക വിദ്യ യുകെയിൽ അവതരിപ്പിക്കും. എന്നാൽ വോഡഫോണും വാവേ ഫോണുകളുടെ വിൽപന ഒഴിവാക്കിയിട്ടുണ്ട്. അതേസമയം എറിക്സണിന്റേയും വാവേയുടെയും സാങ്കേതിക വിദ്യകളാണ് വോഡഫോൺ 5ജിയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത്.5ജി സാങ്കേതിക വിദ്യയുടെ വികാസവുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന വാവേയ്ക്ക് അമേരിക്കയുടെ നിരോധനത്തിന് പിന്നാലെ വിപണി സാഹചര്യം പ്രതികൂലമായിരിക്കുകയാണ്. 5ജി നെറ്റ്വർക്ക് സ്ഥാപിക്കുന്നതിൽ വാവേയെ പങ്കാളിയാക്കിയാൽ അത് ഭീഷണിയാവുമെന്ന പ്രചാരണവും നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...