Home LATEST വാവേ ഉപകരണങ്ങളിൽ എസ്ഡി കാർഡുകൾ ഉപയോഗിക്കാം

വാവേ ഉപകരണങ്ങളിൽ എസ്ഡി കാർഡുകൾ ഉപയോഗിക്കാം

ചൈനീസ് കമ്പനിയായ വാവേയെ എസ്ഡി സ്റ്റാൻഡേർഡ് അസോസിയേഷൻ വെബ്സൈറ്റിൽ വീണ്ടും ഉൾപ്പെടുത്തിയതോടെ വാവേ ഉപകരണങ്ങളിൽ എസ്ഡി കാർഡുകൾ ഉപയോഗിക്കാനുണ്ടായിരുന്ന തടസം നീങ്ങും.അമേരിക്കൻ നിരോധനത്തെ തുടർന്ന് നേരത്തെ വാവെയെ അസോസിയേഷനിൽ നിന്നും ഒഴിവാക്കിയിരുന്നു.ആൻഡ്രോയിഡ് അതോറിറ്റി വെബ്സൈറ്റാണ് വാവേയെ അസോസിയേഷനിൽ വീണ്ടും ഉൾപ്പെടുത്തിയ വിവരം റിപ്പോർട്ട് ചെയ്തത്. വാവേ പ്രതിനിധി ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ഇതോടെ വാവേ ഉപകരണങ്ങളിൽ എസ്ഡി കാർഡുകൾ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഇല്ലാതാവും.പുതിയ സ്മാർട്ഫോണുകളിൽ മെമ്മറി കാർഡുകൾ ഉപയോഗിക്കാനാവും.എസ്ഡി, മൈക്രോ എസ്ഡി കാർഡുകളുടെ നിർമാണവും ഉപയോഗവും സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്ന ലാഭേതര സംഘടനയാണ് എസ്ഡി അസോസിയേഷൻ. അമേരിക്കൻ സർക്കാർ കരിമ്പട്ടികയിലുൾപ്പെടുത്തി വാവേയ്ക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്നാണ് കമ്പനിയുടെ അസോസിയേഷൻ അംഗത്വം റദ്ദാക്കിയത്.അമേരിക്കൻ കമ്പനികളായ ഗൂഗിൾ, ക്വാൽകോം, ഇന്റൽ പോലുള്ള സ്ഥാപനങ്ങളും വാവേയുമായുള്ള ഇടപാടുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഇതേ തുടർന്ന് വാവേ ഉപകരണങ്ങളിൽ ക്വാൽകോമിന്റെയും ഇന്റലിന്റേയും ചിപ്പുകൾ ഉപയോഗിക്കാൻ വാവേയ്ക്ക് കഴിയില്ല.ഈ സാഹചര്യത്തിൽ വാവേ സ്വന്തമായി നിർമിച്ചിരുന്ന കിരിൻ പ്രൊസസറുകളുടെ ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്.ഗൂഗിൾ ആൻഡ്രോയിഡ് പിന്തുണ അവസാനിപ്പിച്ചതോടെ വാവേയ് സ്വന്തമായി സ്മാർട്ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാവേ

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...