Home LATEST വാട്‌സാപ്പില്‍ പരസ്യങ്ങള്‍ വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്

വാട്‌സാപ്പില്‍ പരസ്യങ്ങള്‍ വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്

അടുത്ത വര്‍ഷം മുതല്‍ വാട്‌സാപ്പില്‍ പരസ്യങ്ങള്‍ വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. വാട്‌സാപ്പിന്റെ സാറ്റാറ്റസുകളിലാണ് (WhatsApp Statuses)) പരസ്യം പ്രത്യക്ഷപ്പെടുക എന്നാണറിയുന്നത്. മുഴുവന്‍ സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന പരസ്യം മുകളിലേക്കു സ്വൈപ്പ് ചെയ്താല്‍ പരസ്യദാതാവിനെക്കുറിച്ചുള്ള, അല്ലെങ്കില്‍ ഉല്‍പന്നത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും നല്‍കുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക. ഇത് പല ഉപയോക്താക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നറിയില്ല.ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ആപ്പുകളിലൊന്നാണ് വാട്‌സാപ്. 150 കോടിയിലേറെ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ മാത്രം 30 കോടിയിലേറെ ഉപയോക്താക്കള്‍ കണ്ടേക്കുമെന്നാണ് അനുമാനം.2016ല്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കു പ്രകാരം 20 കോടി ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്.വാട്‌സാപ് സൃഷ്ടിച്ചത് ജാന്‍ കോം, ബ്രയന്‍ ആക്ഷന്‍ എന്നിവര്‍ ചേര്‍ന്നാണ്. അവര്‍ പറഞ്ഞിരുന്നത് വാട്‌സാപ്പില്‍ തങ്ങള്‍ പരസ്യങ്ങള്‍ കാണിക്കുകയോ, ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ വില്‍ക്കുകയോ ചെയ്യില്ല എന്നാണ്. പകരം, ഓരോ ഉപയോക്താവില്‍ നിന്നും ഒരുവര്‍ഷത്തേക്ക് 99 സെന്റ്‌സ് വാങ്ങുമെന്നാണ്. ഇതിലൂടെ കോടിക്കണക്കിന് ഉപയോക്താക്കളുടെ ചാറ്റുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ചിലവിനുള്ള പണം കണ്ടെത്താമെന്നാണ് അവര്‍ പറഞ്ഞത്. എന്നാൽ ഫെയ്‌സ്ബുക് വാട്‌സാപ് വാങ്ങിയ ശേഷം പുതിയ നയങ്ങള്‍ ഇഷ്ടപ്പെടാതെ ഇരുവരും കമ്പനി വിടുകയായിരുന്നു. സ്ഥാപകര്‍ നല്‍കിയ വാഗ്ദാനമൊക്കെ വിഴുങ്ങിയാണ് സ്‌ക്രീന്‍ മൂടുന്ന പരസ്യങ്ങളുമായി ഫെയ്‌സ്ബുക്കിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കീഴിലുള്ള വാട്‌സാപ് അടുത്ത വര്‍ഷം മുതല്‍ എത്തുന്നത്. 2014ല്‍ 1900 കോടി ഡോളര്‍ നല്‍കിയാണ് വാട്‌സാപ്പിനെ ഫെയ്‌സ്ബുക് ഏറ്റെടുത്തത്. വാട്‌സാപ്പിന്റെ വാര്‍ഷിക മാര്‍ക്കറ്റിങ് മീറ്റിങ്ങിലാണ് പരസ്യങ്ങള്‍ കൊണ്ടുവരാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം വാട്‌സാപ് നഷ്ടത്തിലാണ് ഓടുന്നതെന്ന് ഫെയ്‌സ്ബുക് പറഞ്ഞിരുന്നു.അടുത്ത വര്‍ഷം മുതല്‍ വാട്‌സാപ്പില്‍ ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. അതോടെ വാട്‌സാപ്പിന്റെ വാണിജ്യവല്‍ക്കരണം പുതിയ തലത്തിലെത്തും.വാട്‌സാപ് സഹസ്ഥാപകര്‍ 2018 മുതല്‍ സിഗ്നല്‍ ഫൗണ്ടേഷനുമായി (Signal Foundation) ചേര്‍ന്ന് ‘സിഗ്നല്‍’ എന്ന സ്വാകാര്യ മെസേജിങ് ആപ്പിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. സിഗ്നല്‍ ഫൗണ്ടേഷന്‍ ലാഭമുണ്ടാക്കാന്‍ വേണ്ടിയുള്ളതല്ല. എന്തായാലും, വാടാസാപ്പില്‍ സദാ പരസ്യങ്ങള്‍പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയാല്‍ ചില ഉപയോക്താക്കളെങ്കിലും വേറെ വഴി നോക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...