Home LATEST റഷ്യയുമായുള്ള എസ്–400 കരാർ:ഇന്ത്യക്ക് അമേരിക്കയുടെ താക്കീത്

റഷ്യയുമായുള്ള എസ്–400 കരാർ:ഇന്ത്യക്ക് അമേരിക്കയുടെ താക്കീത്

റഷ്യയുമായുള്ള മിസൈൽ പ്രതിരോധ സംവിധാനം, എസ്–400 കരാറുമായി മുന്നോട്ടു പോകുന്നതിനെതിരെ ഇന്ത്യക്ക് അമേരിക്കയുടെ താക്കീത്. ഇന്ത്യ റഷ്യയിൽ നിന്ന് എസ്–400 വാങ്ങിയാൽ തങ്ങളുമായുള്ള ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ ഭരണകൂടം രംഗത്ത് വന്നു.യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. കരാറുമായി മുന്നോട്ടു പോയാല്‍ ഇന്ത്യ–അമേരിക്ക പ്രതിരോധ ബന്ധങ്ങളിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.റഷ്യയ്ക്കെതിരായ അമേരിക്കയുടെ ഉപരോധം സൈനിക ഇടപാടിന് ഇന്ത്യയ്ക്ക് ഭീഷണിയോ തടസ്സമോ അല്ലെന്ന് നേരത്തെ തന്നെ ഇന്ത്യ അമേരിക്കയെ അറിയിച്ചിരുന്നു. എസ്–400 വാങ്ങുന്ന കരാറിൽ ഇന്ത്യ നേരത്തെ തന്നെ ധാരണയിലെത്തിയതാണ്. ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യ പോലുള്ള രാജ്യം റഷ്യൻ പ്രതിരോധ സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള നീക്കം റഷ്യക്ക് തെറ്റായ സന്ദേശം നൽകുമെന്നാണ് ട്രംപ് സർക്കാരിന്റെ നിലപാട്.നേരത്തെ റഷ്യയുമായുള്ള മിസൈൽ ഇടപാടിന്റെ പേരിൽ ഇന്ത്യയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ യുഎസ് ഭീഷണിയ്ക്കു മുന്നിൽ കരാർ ഉപേക്ഷിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയായിരുന്നു. റഷ്യയുമായുള്ള 40,000 കോടി രൂപയുടെ ഇടപാട് അമേരിക്കയ്ക്കുടെ പ്രതിരോധ വിപണിക്കെതിരെയുള്ള വെല്ലുവിളി തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...