Home LATEST ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവുമായി ഫ്‌ളിപ്കാര്‍ട്ടില്‍:ഫ്‌ളിപ്സ്റ്റാര്‍ട്ട് ഡേയ്‌സ് വില്‍പ്പന

ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവുമായി ഫ്‌ളിപ്കാര്‍ട്ടില്‍:ഫ്‌ളിപ്സ്റ്റാര്‍ട്ട് ഡേയ്‌സ് വില്‍പ്പന

ഫ്ളിപ്കാർട്ടിന്റെ ഫ്ളിപ്സ്റ്റാർട്ട് സേയ്ൽ ഇന്ന് മുതൽ ജൂൺ മൂന്ന് വരെ.ഇലക്ട്രോണിക് ഉപകരണങ്ങൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും വിലയ വിലക്കിഴിവാണ് വിൽപനമേളയിൽ ലഭിക്കുക. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് വിലപന. ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിൽ 10 ശതമാനം വിലക്കിഴിവ് ലഭിക്കും.ഹെഡ്ഫോണുകൾ, ലാപ്ടോപ്പുകൾ, പവർബാങ്ക്, മൊബൈൽ കേസ്, ഉൾപ്പടെയുള്ള ഉൽപന്നങ്ങൾക്ക് 80 ശതമാനം വരെയാണ് ഫ്ളിപ്കാർട്ട് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.ടിവിയ്ക്കും മറ്റ് വീട്ടുപകരണങ്ങൾക്കും 75 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫർണിച്ചറുകൾക്ക് 35 മുതൽ 75 ശതമാനം വരെയാണ് വിലക്കിഴിവ്. ഫാഷൻ ഉൽപന്നങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെയും വിലക്കിഴിവ് ലഭിക്കും.സോണി, ജെബിഎൽ ഉൾപ്പടെയുള്ള ബ്രാന്റുകളുടെ ഹെഡ്ഫോണുകൾക്കും സ്പീക്കറുകൾക്കും 70 ശതമാനം കിഴിവ് നൽകുന്നു. ലാപ്ടോപ്പുകളുടെ വില 12,990 രൂപയിലാണ് തുടങ്ങുന്നത്. 500 രൂപയിൽ തുടങ്ങുന്ന പവർ ബാങ്കുകളും ലഭിക്കും. മൊബൈൽ കേയ്സുകൾക്ക് വില തുടങ്ങുന്നത് 99 രൂപയിലാണ്.ടെലിവിഷനുകൾക്ക് 60 ശതമാനം വിലക്കിഴിവുണ്ട്. വിയു, എംഐ, സോണി തുടങ്ങിയ ബ്രാന്റുകളുടെ ടിവികൾ ലഭ്യമാണ്. എസിയും, റഫ്രിജറേറ്ററുകളും 50 ശതമാനം വിലക്കിഴിവിൽ വാങ്ങാം.
മറ്റൊരു വിൽപനമേളയുമായി ഫ്ളിപ്കാർട്ട് വീണ്ടും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...