Home LATEST ആറ് വൈറസുകളുള്ള ലാപ്ടോപ‌് വിറ്റുപോയത് 9.8 കോടി രൂപയ്‌ക്ക‌്.

ആറ് വൈറസുകളുള്ള ലാപ്ടോപ‌് വിറ്റുപോയത് 9.8 കോടി രൂപയ്‌ക്ക‌്.

ലോകത്തെ ഏറ്റവും വിനാശകാരികളായ ആറ് വൈറസുകളുള്ള ലാപ്ടോപ‌് വിറ്റുപോയത് 9.8 കോടി രൂപയ്‌ക്ക‌്. കേവലം 14000 രൂപ വിലയുള്ള സാംസങ്ങിന്റെ ബ്ലാക്ക് കളറിലുളള ലാപ്ടോപ്പാണ് ഓൺലൈനില്‍ ഭീമമായ തുകയ്ക്ക് വിറ്റുപോയത്. സൈബര്‍ ലോകത്ത് കോടിക്കണക്കിനു രൂപയുടെ നഷ്ടങ്ങള്‍ ഉണ്ടാക്കിയ വൈറസുകളാണ് ലാപ‌്ടോപ്പിലുള്ളത‌്.ദി പെര്‍സിസ്റ്റന്‍സ് ഓഫ് ചാവോസ് (അവ്യവസ്ഥയുടെ നിലനിൽപ്പ‌്) എന്നാണ് ലാപ‌്ടോപ്പിന്റെ പേര‌്. രണ്ടായിരത്തില്‍ പുറത്തുവന്ന ഐ ലവ് യു, 2003ലെ സോ ബിഗ്, 2004ലെ മൈഡൂം, 2013ലെ ഡാര്‍ക്ക് ടെക്വില, 2015ലെ ബ്ലാക്ക് എനര്‍ജി എന്നിവയോടൊപ്പം രണ്ടുവര്‍ഷം മുമ്പ‌് ലോകത്തെയാകെ വിറപ്പിച്ച വനാക്രൈ റാന്‍സംവേറും ആറ‌് വൈറസുകളിൽ ഉൾപ്പെടുന്നു. ചൈനീസ് വംശജനായ ഗുവോ ഓ ഡോന്‍ഗ് എന്ന ഇന്റര്‍നെറ്റ് കലാകാരനാണ‌് ഇതു നിര്‍മിച്ചത്. ലോകത്തെ തന്നെ ഞെട്ടിച്ച സൈബർ അക്രമകാരികളെല്ലാം ഒരുമിച്ചു എന്നതാണ് ഇതിന്റെ പ്രത്യേകത. അന്താരാഷ്ട്രതലത്തിൽ മാത്രം ഏകദേശം 10,000 കോടി ഡോളറിന്റെ നാശന‌ഷ്ടം ഈ വൈറസുകൾ ഉണ്ടാക്കിയിട്ടുണ്ട‌്.

‘ഐ ലവ് യൂ’ വൈറസ്

ഈ വൈറസുകളിൽ ‘ഐ ലവ് യൂ’ വൈറസും ഉൾപ്പെടുന്നു. ഇ-മെയിലുകളും ഫയൽ പങ്കിടലുകളും വഴി വ്യാപിക്കുകയാണ് ചെയ്യുന്നത്. ആക്രമണത്തിൻറെ ആദ്യ ആഴ്ചയിൽ തന്നെ ഈ വൈറസ് 5.5 ബില്ല്യൻ വരെ നഷ്ടം വരുത്തി. ലാറ്റിനമേരിക്കയിൽ ഉപയോക്താക്കളെ ലക്ഷ്യം വെച്ച ‘ഡാർക്ക് ടെക്കില’ ബാങ്ക് വിശദാംശങ്ങളും കോർപ്പറേറ്റ് ഡാറ്റയും പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ ചോർത്തി. സെർവറുകൾ ഓഫ്ലൈനിലായിരിക്കുമ്പോൾ പോലും വൈറസ് പ്രവർത്തിക്കുന്നു എന്നത് ഇതിൻറെ പ്രത്യകതയാണ്.

വാണക്രൈ (wannacry)

ഗുവോ ഓ ഡോങ് എന്നയാളുടെ സൃഷ്ടിയാണ് ‘ദി പെർസിസ്റ്റൻസ് ഓഫ് കായോസ്’. ‘ഡീപ്പ് ഇൻസ്റ്റിങ്ക്ട്’ എന്ന കമ്പനിയുടെ സൈബർ സുരക്ഷക്കായാണ് ഇത് വികസിപ്പിച്ചത്. ഇത്തരം വൈറസുകൾക്ക് ശാരീരിക സ്വാധീനമുണ്ടാക്കാമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ ഉൽപ്പന്നം സൃഷ്ടിക്കുന്നതിന് പിന്നിലെ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...