Home LATEST വിൻഡോസ് ഒഴിവാക്കി സ്വന്തം ഒ.എസ്സുമായി ചൈനീസ് സൈന്യം

വിൻഡോസ് ഒഴിവാക്കി സ്വന്തം ഒ.എസ്സുമായി ചൈനീസ് സൈന്യം

ചൈനീസ് സൈന്യം ഉപയോഗിക്കുന്ന വിൻഡോസ് കംപ്യൂട്ടറുകൾ ഒഴിവാക്കി സ്വന്തമായി വികസിപ്പിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) ഉപയോഗിക്കാൻ ചൈനയുടെ തീരുമാനം. ഹാക്കിങ് ഭീഷണി നേരിടാനാണ് ഈ മുന്നൊരുക്കം.എന്നാൽ ഈ തീരുമാനം ചൈനീസ് ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കാനഡയിൽ പ്രവർത്തിക്കുന്ന ഒരു സൈനിക മാസികയായ കൻവ ഏഷ്യൻ ഡിഫൻസ് ആണ് ചൈനീസ് സൈന്യം വിൻഡോസിൽ നിന്നും ലിനക്സിലേക്കല്ല മാറുന്നതെന്നും പകരം സ്വന്തമായി വികസിപ്പിക്കുന്ന ഓഎസിലേക്ക് ആണെന്നും റിപ്പോർട്ട് ചെയ്തത്.അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഹാക്കിങ് ടൂളുകളെ ഭയപ്പെടുന്നതിനാലാണ് ചൈനയുടെ ഈ നീക്കം.സ്മാർട് ടിവികളിലും ലിനക്സ് സെർവറുകളിലും വിൻഡോസ്, മാക് പോലുള്ള ഓഎസുകളിലും ചൈന ഹാക്കിങ് സാധ്യത മുന്നിൽ കാണുന്നുണ്ട്.സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുന്നതിലൂടെ വിദേശ ഭീഷണി, പ്രത്യേകിച്ചും അമേരിക്കയിൽ നിന്നുമുള്ള നിരീക്ഷണ ഭീഷണിയ്ക്ക് ചൈന മുൻകരുതലെടുക്കുകയാണ്.ചൈനയുടെ സെൻട്രൽ കമ്മിറ്റി ഓഫ് ദി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സി.പി.സി)യ്ക്ക് കീഴിൽ പുതിയതായി രൂപീകരിക്കുന്ന ഇന്റർനെറ്റ് സെക്യൂരിറ്റി ഇൻഫർമേഷൻ ലീഡർഷിപ്പ് ഗ്രൂപ്പിനാണ് പുതിയ ഒഎസ് വികസിപ്പിക്കാനുള്ള ചുമതല.90കളുടെ അവസാനത്തിൽ ഉത്തരകൊറിയയും രാജ്യത്തിനകത്ത് ഉപയോഗിക്കുന്നതിനായി റെഡ് സ്റ്റാർ എന്ന പേരിൽ സ്വന്തമായി ഒഎസ് വികസിപ്പിച്ചിരുന്നു. ഇപ്പോഴും അത് ഉപയോഗത്തിലുണ്ട്. എന്നാൽ ഇവിടെ ഇപ്പോഴും വിൻഡോസ്, മാക്, ലിനക്സ് ഒഎസുകളും ഉപയോഗിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...