Home LATEST ഫോൺ വിൽപന:സാംസങ് ഒന്നാമത്, വിലക്കിയ വാവെയ് രണ്ടാമത്

ഫോൺ വിൽപന:സാംസങ് ഒന്നാമത്, വിലക്കിയ വാവെയ് രണ്ടാമത്

നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ റിപ്പോർട്ടുകൾ പ്രകാരം രാജ്യാന്തര തലത്തിൽ സ്മാർട് ഫോൺ വിൽപന 2.6 ശതമാനം ഇടിഞ്ഞു. ജനുവരി മുതല്‍ മാർച്ച് വരെയുള്ള കാലയളവില്‍ 37.3 കോടി ഫോണുകളാണ് വിവിധ കമ്പനികൾ വിറ്റിരിക്കുന്നത്. വിൽപനയിൽ സാംസങ് ഒന്നാമതും ചൈനീസ് കമ്പനി വാവെയ് രണ്ടാം സ്ഥാനത്തുമാണ്. മൊത്തം വിപണിയുടെ 19.2 ശതമാനം സാംസങ് കയ്യടക്കിയപ്പോൾ വാവെയ് 5.84 കോടി ഫോണുകളൾ വിറ്റു. പ്രീമിയം, ഫ്ലാഗ്ഷിപ് ഫോണുകളുടെ വിൽപന കുത്തനെ ഇടിഞ്ഞു. ആപ്പിൾ, സാംസങ് ബ്രാൻഡുകളുടെ വിലകൂടിയ ഹാൻഡ്സെറ്റുകളുടെ വിൽപന കുറഞ്ഞിട്ടുണ്ട്. പഴയ ഫോണുകൾ കൂടുതൽ കാലം ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരും വിലകുറഞ്ഞ ചൈനീസ് ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് ഉപഭോക്താക്കളെന്നും വിപണി നിരീക്ഷകർ പറയുന്നു. അമേരിക്കയിലും ചൈനയിലുമാണ് ഏറ്റവും കൂടുതൽ സ്മാർട് ഫോണുകൾ വിറ്റു പോകുന്നത്. എന്നാൽ ആദ്യ പാദത്തിലെ റിപ്പോർട്ട് പ്രകാരം യുഎസിലെയും ചൈനയിലെയും ഫോൺ വിൽപന 15.8 ശതമാനം ഇടിഞ്ഞിട്ടുണ്ട്. അതേസമയം, അമേരിക്ക വിലക്കേർപ്പെടുത്തിയ വാവെയ് ഫോണുകളുടെ വിൽപന എല്ലാ വിപണികളിലും കൂടിയിട്ടുണ്ട്. യൂറോപ്പിലും ചൈനയിലുമാണ് വാവെയ് ഫോണുകള്‍ കൂടുതലായി വില്‍ക്കുന്നത്. യൂറോപ്പിലെ വാവെയ് ഫോൺ വില്‍പന 69 ശതമാനവും ചൈനയിലേത് 33 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. ചൈനയിലെ മൊത്തം വിപണിയുടെ 29.5 ശതമാനവും കൈകാര്യം ചെയ്യുന്നത് വാവെയ് തന്നെയാണ്. ആപ്പിളിന്റെ ഐഫോൺ വില്‍പന 17.6 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ആദ്യ പാദത്തില്‍ ആപ്പിൾ വിറ്റത് 4.46 കോടി ഐഫോണുകളാണ്. വില കൂടിയ പുതിയ മോഡൽ ഐഫോണുകൾ വാങ്ങാൻ ഉപഭോക്തക്കൾ താൽപര്യം കാണിക്കുന്നില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...