Home LATEST ഇന്ത്യയിൽ സൂപ്പർ സെയിലുമായി ഷവോമി എംഐ

ഇന്ത്യയിൽ സൂപ്പർ സെയിലുമായി ഷവോമി എംഐ

ഇന്ത്യയിൽ സൂപ്പർ സെയിലുമായി ഷവോമി എംഐ.ഷവോമിയുടെ ഫോണുകൾ വൻ വിലകുറവിൽ ലഭിക്കുന്ന സ്‌പെഷ്യൽ വിൽപ്പനയാണ് നടക്കുന്നത്.സൂപ്പർ സെയിൽ നാളെ അവസാനിക്കും.റെഡ്മി 6 പ്രോ, റെഡ്മി നോട്ട് 5 പ്രോ, റെഡ്മി നോട്ട് 6 പ്രോ, എംഐ എ2, പോകോ എഫ് 1എന്നീ ഫോണുകൾ ഡിസ്കൗണ്ട് റേറ്റിൽ ലഭിക്കും.ഡിസ്കൗണ്ടിന് പുറമെ പ്രത്യേക എക്സ്‌ചേഞ്ച് ഓഫറുകളും നോ കോസ്റ്റ് ഇഎംഐയും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. സൂപ്പർ സെയ്ലിൽ ഫോണുകൾ വാങ്ങുമ്പോൾ ജിയോയുടെ പ്രത്യേക ക്യാഷ് ബാക്ക് വൗച്ചറുകളും അധിക ഡാറ്റായും ലഭിക്കും.

റെഡ്മി 6

രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജുകളിൽ എത്തുന്ന ഫോണാണ് റെഡ്മി 6. 3ജിബി റാം / 32 ജിബി ഇന്റേണൽ മെമ്മറിയോടുകൂടിയ ഫോണിന് 7999 രൂപയും 3 ജിബി റാം / 64 ജിബി ഇന്റേണൽ മെമ്മറിയോട് കൂടിയ ഫോണിന് 9499 രൂപയുമാണ് വില. ആൻഡ്രോയിഡ് 8.1 ഓറിയോ, 5.45 ഇഞ്ച് എച്ച്ഡി+ 720×1440 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, 80.7 ശതമാനം സ്ക്രീൻ-ടു- ബോഡി അനുപാതം, ഒക്ട കോർ 12 nm മീഡിയടെക് ഹെലിയോ P22 SoC പ്രൊസസർ, എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ. 12 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിലുള്ളത്. മുൻവശത്ത് ഒരു 5 മെഗാപിക്സൽ ക്യമറയും ഉണ്ട്. 32 ജിബി / 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാം. റെഡ്മി 6 പ്രോ റെഡ്മി 6 സീരിസിലെ ഏറ്റവും പ്രീമിയം ഫോൺ ആണ് റെഡ്മി 6 പ്രോ. ആൻഡ്രോയിഡ് 8.1 ഓറിയോ, 5.84 ഇഞ്ച് ഫുൾ എച്ച്ഡി+ 1080×2280 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, Snapdragon 625 പ്രൊസസർ, Adreno 506 ജിപിയു എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ. 12 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിലുള്ളത്. മുൻവശത്ത് ഒരു 5 മെഗാപിക്സൽ ക്യമറയും ഉണ്ട്. 32 ജിബി / 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാം. അതോടൊപ്പം ഫിംഗർ പ്രിന്റർ സെൻസറും ഉണ്ടാകും. എംഐ സൂപ്പർ സെയ്‌ലിൽ 3ജിബി റാം / 32 ജിബി ഇന്റേണൽ മെമ്മറിയോടുകൂടിയ ഫോണിന് 8999 രൂപയും 4 ജിബി റാം / 64 ജിബി ഇന്റേണൽ മെമ്മറിയോട് കൂടിയ ഫോണിന് 9999 രൂപയുമാണ് വില. റെഡ്മി നോട്ട് 5 പ്രോ 4 ജി റാമും 64 ജിബി സ്റ്റോറേജുമുളള റെഡ്മി നോട്ട് 5 പ്രോ മോഡലിന് ഇന്ത്യയിൽ എംഐ സൂപ്പർ സെയ്‌ലിൽ വില 10,999 രൂപയാണ് വില. 6 ജി റാമും 64 ജിബി സ്റ്റോറേജുമുളള റെഡ്മി നോട്ട് 5 പ്രോ എംഐ സൂപ്പർ സെയ്‌ലിൽ വില 11,999. 5.99 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയാണ് റെഡ്മി നോട്ട് 5 പ്രോയ്ക്കുളളത്. 12 മെഗാപിക്സൽ പ്രൈമറി റിയർ സെൻസർ, 5 മെഗാപിക്സൽ സെക്കന്ററി സെൻസർ, 20 മെഗാപിക്സൽ സെൽഫി സെൻസർ എന്നിവയും ഫോണിന്റെ പ്രത്യേകതയാണ്. 4000 എംഎഎച്ച് ആണ് ബാറ്ററി. റെഡ്മി നോട്ട് 6 പ്രോ റെഡ്മി നോട്ട് 6 പ്രോക്ക് സൂപ്പർ സെയ്‌ലിൽ 2000 രൂപയുടെ കുറവ് ഉണ്ട്. ക്വൽകോം സ്നാപ്ഡ്രാഗൺ 636 ഒക്റ്റാ കോർ പ്രോസസ്സർ ആണ് റെഡ്മി നോട്ട് 6 പ്രോയ്ക്ക് കരുത്തേകുന്നത്. 4000 എംഎഎച്ച് ആണ് ബാറ്ററി. 20 എംപി + 2 എംപി എഐ ഡ്യൂവൽ ഫ്രണ്ട് ക്യാമറയാണ് ഫോണിന്റേത്. 19:9 അനുപാതത്തിലുള്ള 6.26 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ്‌ ഡിസ്പ്ലേയാണ് ഫോണിന്റേത്. സൂപ്പർ സെയ്ലിൽ 4ജിബി റാം / 64 ജിബി ഇന്റേണൽ മെമ്മറിയോടുകൂടിയ ഫോണിന് 11999 രൂപയും 6 ജിബി റാം / 64 ജിബി ഇന്റേണൽ മെമ്മറിയോട് കൂടിയ ഫോണിന് 13999 രൂപയുമാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...