Home LATEST സ്വന്തം ഫോണുമായി ടിക് ടോക്കും വരുന്നൂ?

സ്വന്തം ഫോണുമായി ടിക് ടോക്കും വരുന്നൂ?

ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ് ലോഡ് ചെയ്ത് പ്രശസ്തമായ ടിക്‌ടോക്കിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് സ്മാർട് ഫോൺ ഇറക്കാന്‍ പോകുന്നതായി റിപ്പോർട്ട്.ഫിനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ഇങ്ങനെ പറയുന്നത്.തങ്ങളുടെ ആപ്പുകള്‍ പ്രീ-ഇൻസ്റ്റാള്‍ ചെയ്ത ഫോണ്‍ എന്നത് ബൈറ്റ്ഡാന്‍സിന്റെ ദീര്‍ഘകാല സ്വപ്‌നമായിരുന്നു, ഇതു തന്നെയാണ് ചൈനീസ് കമ്പനികളുടെ പൊതുവെയുള്ള ഒരു രീതി.ഐഫോണിലും ഐപാഡിലും ഏറ്റവും ജനസമ്മതിയുള്ള ആപ്പാണ് ടിക്‌ടോക് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാര്‍ച്ച് അവസാനം ഈ വര്‍ഷം മാത്രം 3.3 കോടി തവണയാണ് ആപ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ആന്‍ഡ്രോയിഡിലെ ഏറ്റവും ജനപ്രീതിയുള്ള ആപ് ടിക്‌ടോക് അല്ല. പക്ഷേ, മേല്‍പ്പറഞ്ഞ കാലയളവില്‍ പ്ലേസ്റ്റോറില്‍ നിന്ന് 8.82 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന് കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ചത്ര വരുമാനമുണ്ടാക്കാനായില്ലെന്നും അതുകൊണ്ട് ബിസിനസില്‍ പുതിയൊരു പാത കൂടെ പരീക്ഷിച്ചുനോക്കാനാണ് കമ്പനിയുടെ ശ്രമമെന്നും സൂചനയുണ്ട്.ബൈറ്റ്ഡാന്‍സ് ഈ വര്‍ഷം സ്മാര്‍ട്ടിസന്‍ (Smartisan) എന്ന സ്മാര്‍ട് ഫോണ്‍ നിര്‍മാതാവിന്റെ പേറ്റന്റുകളും, ഒപ്പം ജോലിക്കാരെയും തങ്ങളുടെ പക്ഷത്തേക്ക് ചേര്‍ത്തിരുന്നു. ഇത് അവര്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തിലേക്കു മാറുന്നതിന്റെ സൂചനയായി പറയുന്നു.പുതിയ നീക്കം ചൈനീസ് സമാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി, വിവോ, ഒപ്പോ തുടങ്ങിയ കമ്പനികള്‍ക്ക് വന്‍ ഭീഷണിയായേക്കമെന്നാണ് പറയുന്നത്. അത്ര വിലയില്ലാത്ത ഫോണുകള്‍ നിര്‍മിക്കാനായിരിക്കും കമ്പനി ശ്രമിക്കുക എന്നാണ് സൂചനകള്‍. കുറഞ്ഞ വിലയിലൂടെ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന കമ്പനികളായ ഇവയ്ക്ക് വെല്ലുവിളി ഉയര്‍ത്താനായിരിക്കും ബൈറ്റ്ഡാന്‍സ് ശ്രമിക്കുക.ഇങ്ങിനെയാണെങ്കിലും ഫോൺ പുറത്തിറക്കുന്ന വിവരം കമ്പനി പുറത്ത് വിട്ടിട്ടില്ല.ടിക്‌ടോക് മാത്രമല്ല ബൈറ്റ്ഡാന്‍സ് നല്‍കുന്ന ആപ്. ലാര്‍ക് (Lark) എന്ന സഹകരകരിച്ചു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന ആപ്, ഫെലിലാവോ (Felilao) എന്ന മെസഞ്ചര്‍, ഒരു മ്യൂസിക് സ്ട്രീമിങ് ആപ് എന്നിവയും അവരുടേതായുണ്ട്. പുതിയ ഫോണ്‍ വന്നാല്‍ ഇവയ്ക്കു കൂടുതല്‍ പ്രചാരം നല്‍കാനും ബൈറ്റ്ഡാന്‍സിനായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...