Home LATEST റെഡ്‌മി Y3:ആമസോണിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ

റെഡ്‌മി Y3:ആമസോണിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ

സെൽഫി ക്യാമറകൾക്ക് മുൻഗണന നല്കികൊണ്ടുള്ള ഷവോമിയുടെ റെഡ്മി Y3 മോഡലുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ ലഭിക്കും.9999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.സെൽഫി ക്യാമറകൾക്ക് മുൻഗണന നല്കികൊണ്ടുതന്നെയാണ് റെഡ്മി Y3 മോഡൽ പുറത്തിറങ്ങിയിരിക്കുന്നത്.32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് റെഡ്‌മിയുടെ ഈ മോഡലുകലിൽ നൽകിയിരിക്കുന്നത്.6.26 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഡോട്ട് Notch ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .സംരക്ഷണത്തിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണവും ഇതിനുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 632 ലാണ് ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്.ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ സെൽഫി ക്യാമറകൾ തന്നെയാണ് .32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഡ്യൂവൽ പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .12 + 2 മെഗാപിക്സലിന്റെ AI ഡ്യൂവൽ ക്യാമറകൾ പിന്നിലും നൽകിയിരിക്കുന്നു .അതുപോലെ തന്നെ ബാറ്ററികളും ഇതിന്റെ മികച്ചു നില്കുന്നു .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .2 ദിവസ്സംവരെയാണ് ബാറ്ററി ലൈഫ് കമ്പനി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...