Home LATEST 2020ലെ ഐഫോണിൽ വരുന്ന വൻ മാറ്റങ്ങൾ

2020ലെ ഐഫോണിൽ വരുന്ന വൻ മാറ്റങ്ങൾ

2020ലെ ഐഫോണ്‍ മോഡലുകളെക്കുറിച്ചുള്ള ചില ഊഹാപോങ്ങള്‍ ഇപ്പോൾ തന്നെ പുറത്തുവന്നു തുടങ്ങി. ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന മോഡലുകളുടെ പ്രധാന ആകര്‍ഷണീയത പിന്നിലെ ട്രിപ്പിള്‍ ക്യാമറാ സെറ്റ്-അപ് ആയിരിക്കും. എന്നാല്‍, അടുത്ത വര്‍ഷത്തെ ഫോണില്‍ രണ്ടു സുപ്രധാന മാറ്റങ്ങള്‍ കൂടെപ്രതീക്ഷിക്കാമെന്നാണ് പുറത്തു വരുന്ന വിവരം. ഇവയ്ക്ക് 5ജി കണക്ടിവിറ്റി ലഭിക്കുമെന്നതാണ് അവയിലൊന്ന്. രണ്ടാമതായി ഐഫോണ്‍ Xല്‍ നിന്ന് 2017ല്‍ പുറത്താക്കിയ ടച്‌ഐഡി അടുത്തു വര്‍ഷം പുതിയ രീതിയില്‍ അവതരിക്കുമെന്നും പറയുന്നു. ഇപ്പോഴത്തെ മുന്തിയ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫാഷനായ ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറായിരിക്കും ആപ്പിളും അവതരിപ്പിക്കുക. ഫുൾ സ്ക്രീൻ ഫീച്ചറും പരീക്ഷിച്ചേക്കും. ഐഫോണ്‍ Xല്‍ തന്നെ ഇത്തരമൊന്ന് അവതരിപ്പിക്കാന്‍ കമ്പനിയുടെ എൻജിനീയര്‍മാര്‍ പരിശ്രമിച്ചിരുന്നുവെന്നു ചില വാര്‍ത്തകളുണ്ട്. എന്നാല്‍, അതിനു കഴിയാതെ വരികയും ഫെയ്‌സ്‌ ഐഡി മാത്രമായി ഇറക്കുകയുമായിരുന്നു ആ മോഡല്‍. ഈ വര്‍ഷത്തെ പ്രധാന ഐഫോണ്‍ മോഡലുകളും, ഐഫോണ്‍ X തുടക്കമിട്ട ടച്ച്‌ഐഡി ഇല്ലാതാത പാരമ്പര്യത്തില്‍ നിര്‍മിച്ചവയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...