Home LATEST വ്യക്തികളുടെ ഐട്യൂണ്‍സ് സ്വകാര്യങ്ങൾ വിറ്റു:ഉപഭോക്താക്കൾ കോടിതിയിൽ

വ്യക്തികളുടെ ഐട്യൂണ്‍സ് സ്വകാര്യങ്ങൾ വിറ്റു:ഉപഭോക്താക്കൾ കോടിതിയിൽ

തങ്ങളുടെ ഡേറ്റ നിയമവിരുദ്ധമായി വിറ്റുവെന്നാരോപിച്ച് ആപ്പിളിനെതിരെ പതിനായിരക്കണക്കിനു ഉപഭോക്താക്കൾ അമേരിക്കയില്‍ കോടിതിയെ സമീപിച്ചിരിക്കുകയാണ്. ആപ്പിളിന്റെ മീഡിയ പ്ലെയറും മീഡിയ ലൈബ്രറിയും ഇന്റര്‍നെറ്റ് റേഡിയോ ബ്രോഡ്കാസ്റ്ററും എല്ലാമായ ഐട്യൂണ്‍സില്‍ തങ്ങള്‍ കേട്ടതും വാങ്ങിയതുമായ പാട്ടുകളുടെയും പോഡ്കാസ്റ്റുകളുടെയും ഡേറ്റയടക്കം കമ്പനി വിറ്റുവെന്നാണ് ആരോപണം. ‘നാഴികയ്ക്കു നാലുവട്ടം’ നിങ്ങളുടെ ഐഫോണില്‍ നടക്കുന്ന കാര്യങ്ങള്‍ അവിടെ തന്നെ കിടക്കും, ഒന്നും പുറത്തറിയില്ല എന്നു വിളിച്ചു പറയുകയും അതറിയിക്കുന്ന പരസ്യങ്ങളിറക്കുകയും ചെയ്യുന്ന കമ്പനി ഇതു ചെയ്തുവെന്നു വിശ്വസിക്കാനാകാതെ വിഷമിക്കുകയാണ് ആപ്പിള്‍ പ്രേമികള്‍. ഗൂഗിളും ഫെയ്‌സ്ബുക്കും അടങ്ങുന്ന കമ്പനികളില്‍ നിന്ന് വിഭിന്നമായി തങ്ങള്‍ ഹാര്‍ഡ്‌വെയര്‍ വിറ്റു കാശുണ്ടാക്കുന്നു. ഐഫോണിലും മറ്റും ഉപയോക്താക്കള്‍ എന്തു ചെയ്യുന്നു എന്നു നോക്കാനേ പോകുന്നില്ല എന്നെല്ലാം നിരന്തരം ഓര്‍മപ്പെടുത്തുന്ന കമ്പനിയാണ് ആപ്പിള്‍. റോഡ്‌സ് ഐലന്‍ഡ്, മിഷിഗണില്‍ നിന്നുമുള്ള മൂന്ന് ഐട്യൂണ്‍സ് ഉപയോക്താക്കളാണ് പരാതിയുമായി സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുട നാടുകളിലെ വഞ്ചിക്കപ്പെട്ട പതിനായിരക്കണക്കിനു ഐട്യൂണ്‍സ് ഉപയോക്താക്കളെ തങ്ങള്‍ പ്രതിനിധീകരിക്കുന്നുവെന്നാണ് അവര്‍ കോടതിയോടു പറഞ്ഞിരിക്കുന്നത്. തങ്ങള്‍ എന്തൊക്കെ കേള്‍ക്കുന്നുവെന്നത് അനുമതിയില്ലാതെ കമ്പനി വെളിപ്പെടുത്തി എന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഐട്യൂണ്‍സ് ഡേറ്റ വെളിപ്പെടുത്തുക എന്നത് നിയമവിരുദ്ധമാണെന്നതു കൂടാതെ ചിലര്‍ക്ക് അതു വന്‍ ഭീഷണിയാകുകയും ചെയ്യാമെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഉദാഹരണത്തിന്, ദുഷ്ടലാക്കുള്ള ഒരാള്‍ക്ക് വേണമെങ്കില്‍ ഐട്യൂണ്‍സ് മൊബൈല്‍ ആപ്പിലൂടെ എന്തെങ്കിലും വാങ്ങിയ, ഒറ്റയ്ക്കു കഴിയുന്ന, 70 വയസ്സിനു മേല്‍ പ്രായമുള്ള, വിദ്യാസമ്പന്നരും, 80,000 ഡോളറിനുമേല്‍ വരുമാനമുള്ളവരുടെയും ഒരു ലിസ്റ്റ് വാങ്ങാം. ഇത്തരമൊരു ലിസ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ എടുത്ത് ആക്രമണങ്ങളും മറ്റും നടത്താം. ആയിരം പേരുടെ വിശദാംശങ്ങള്‍ക്ക് 136 ഡോളറാണ് നല്‍കേണ്ടതെന്ന് പരാതിക്കാര്‍ പറയുന്നു. ഈ ആരോപണങ്ങള്‍ക്ക് ആപ്പിള്‍ മറുപടി നല്‍കിയിട്ടില്ല. പക്ഷേ, ശരിയാണെന്നു തെളിഞ്ഞാല്‍ സ്വാകാര്യതയ്ക്കു വേണ്ടി ആപ്പിള്‍ ഉപകരണങ്ങളില്‍ മുറുകെ പിടിച്ചിരിക്കുന്ന പലരുടെയും പിടി ആയയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...