Home LATEST ഒപ്പോ കെ 3 പോപ്പ് അപ്പ് സെൽഫി ബഡ്ജറ്റ് സ്മാർട്ട് ഫോൺ

ഒപ്പോ കെ 3 പോപ്പ് അപ്പ് സെൽഫി ബഡ്ജറ്റ് സ്മാർട്ട് ഫോൺ

ഒപ്പോയുടെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി ഇപ്പോൾ ലോകവിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഒപ്പോയുടെ OPPO K3 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ പോപ്പ് അപ്പ് ക്യാമറകളും കൂടാതെ ബാറ്ററി ലൈഫും ആണ് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു പോപ്പ് അപ്പ് ക്യാമറ സ്മാർട്ട് ഫോൺ കൂടിയാണിത് .അതുപോലെ തന്നെ VOOC സപ്പോർട്ടും ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ എത്തിയിരിക്കുകയാണ് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാം.6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .19.5:9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾക്ക് നൽകിയിരിക്കുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ ഗെയിമിംഗ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഒപ്പോ പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് ഫോൺ കൂടിയാണിത് . Qualcomm Snapdragon 710 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനുണ്ട്.ഗെയിം ബൂസ്റ്റ് 2.0 ടെക്നോളജിയിലാണ് ഇത് പുറത്തിറങ്ങുന്നത് .അതുകൊണ്ടു തന്നെ മികച്ച ഗെയിമിംഗ് പെർഫോമൻസ് ഇതിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ് .അടുത്തതായി ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .16 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .കൂടാതെ ക്യാമറകളിൽ അൾട്രാ നൈറ്റ് വ്യൂ 2.0 ഫീച്ചറുകളും ലഭ്യമാകുന്നതാണു് .നിലവിൽ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .3,765mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ VOOC 3.0 ടെക്നോളജിയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഗെയിമിംഗ് കളിക്കുന്നവർക്കായി പുതിയ ഗെയിമിങ് ടെക്നോളജി സിസ്റ്റവും ഇതിൽ നൽകിയിരിക്കുന്നു .6 ജിബി കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങുന്ന മോഡലുകൾക്ക് CNY 1,599 (ഏകദേശം ഇന്ത്യൻ വിപണിയിൽ Rs 16,000) രൂപയും കൂടാതെ 6 ജിബി + 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 1,899 (approx Rs 19,000) രൂപയും ആണ് വില വരുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...