Home LATEST ടിക് ടോക് ഡവലപർമാരായ ബൈറ്റ്‌ഡാൻസ് ഫ്ലിപ്ചാറ്റ് എന്ന പേരിൽ പുതിയ സോഷ്യൽ ആപ് അവതരിപ്പിച്ചു.

ടിക് ടോക് ഡവലപർമാരായ ബൈറ്റ്‌ഡാൻസ് ഫ്ലിപ്ചാറ്റ് എന്ന പേരിൽ പുതിയ സോഷ്യൽ ആപ് അവതരിപ്പിച്ചു.

ടിക് ടോക് ഡവലപർമാരായ ബൈറ്റ്‌ഡാൻസ് ഫ്ലിപ്ചാറ്റ് എന്ന പേരിൽ പുതിയ സോഷ്യൽ ആപ് അവതരിപ്പിച്ചു. ഇൻസ്റ്റന്റ് മെസേജിങ്ങും സോഷ്യൽ നെറ്റ്‍വർക്കിങ്ങും ചേരുന്ന പുതിയൊരു പരീക്ഷണമാണ് ഫ്ലിപ്ചാറ്റിൽ പരീക്ഷിക്കുന്നത്. വിഷയാധിഷ്ഠിത ചാറ്റ് ഗ്രൂപ്പുകളാണു ഫ്ലിപ്ചാറ്റിന്റെ പ്രത്യേകത. വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള നൂറുകണക്കിനു ചാറ്റ്ഗ്രൂപ്പുകളിൽ നിന്നു നമ്മുടെ താൽപര്യത്തിനിണങ്ങുന്നവയിൽ ചേരാം. ചാറ്റിങ്ങും സോഷ്യൽ നെറ്റ്‌വർക്കിങ്ങും ഒരേ സമയം നടക്കും. എന്നാൽ ഈ ആപ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല.അതേസമയം വരുമാനത്തിനു പുതിയ വഴികള്‍ തേടുകയാണ് ടിക് ടോക്. ജനങ്ങളുടെ ഇഷ്ട ആപ്പായ ടിക് ടോക് അഡ്വര്‍ടൈസിംഗ് പ്ലാറ്റ്‌ഫോമായും മാറുകയാണ്. വിലക്കിനു ശേഷം തിരിച്ചുവന്ന ടിക് ടോകിന് ഇന്ത്യയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. തിരിച്ചെത്തിയ ആഴ്ചയിൽ തന്നെ പ്ലേസ്റ്റോർ ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടം നേടി.സാധാരണക്കാർ പോലും ഉപയോഗിക്കുന്ന ആപ്പായതിനാൽ മുൻനിര ബ്രാൻഡുകളെല്ലാം ടിക് ടോകിൽ പരസ്യം നൽകാൻ രംഗത്തെത്തുന്നുണ്ട്. ഇന്ത്യയിൽ 12 കോടി സ്ഥിരം ഉപയോക്താക്കളുള്ള ടിക് ടോക് കഴിഞ്ഞ വർഷം അവസാനത്തിലാണ് പരസ്യ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. ഓണ്‍ലൈന്‍ റീറ്റെയ്ല്‍ ബ്രാന്‍ഡ് വൂനിക് ആയിരുന്നു ആദ്യമായി പരസ്യം നൽകിയത്. ഇപ്പോൾ നിരവധി ലോകോത്തര ബ്രാൻഡുകളുടെ പരസ്യങ്ങൾ ടിക് ടോകിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...