Home LATEST എൽഇഡി ബൾബുകൾ കണ്ണിനു നല്ലതല്ലെന്ന് പഠനം

എൽഇഡി ബൾബുകൾ കണ്ണിനു നല്ലതല്ലെന്ന് പഠനം

എൽഇഡി ബൾബുകളിൽ നിന്നു വരുന്ന ലൈറ്റിലുള്ള നീലഘടകം കണ്ണിന്റെ ആരോഗ്യത്തിനു നന്നല്ലെന്നു ഫ്രഞ്ച് ഏജൻസി ഫോർ ഫുഡ്, എൻവയൺമെന്റൽ ആൻഡ് ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്ടിയുടെ റിപ്പോർട്ട്. നിലവിൽ ഉപയോഗത്തിലുള്ള എൽഇഡി ലൈറ്റുകളിലെ ഈ നീലഘടകം അപകടകരമായ തോതിലാണെന്നും കൂടിയ അളവിലോ കൂടിയ കാലയളവിലോ ഇതിനിരയാകുന്ന റെറ്റിനയിലെ കോശങ്ങൾക്ക് തകരാറു സംഭവിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.സാങ്കേതിക ലോകത്ത് ഇപ്പോൾ എൽഇഡി വിപ്ലവമാണ്. ഇതിനിടെയാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. ഇന്ന് ആഭ്യന്തരാവശ്യങ്ങൾക്കും വ്യാവസായിക വാണിജ്യാവശ്യങ്ങൾക്കും എൽഇഡി ടെക്നോളജിയെയാണ് സമീപിക്കുന്നത്.എൽഇഡിയിലെ നീലപ്രകാശത്തിന് ഹ്രസ്വകാല പ്രകാശനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ 50 വയസ്സിനു മുകളിലുള്ളവരിൽ കാണപ്പെടുന്ന കാഴ്ചവാകല്യങ്ങൾ പോലെ കണ്ണിലെ കലകൾക്ക് കാരണമാകുന്നുണ്ട്. ഇന്ന് മിക്ക വീടുകളിലും എൽഇഡി ബൾബുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. നിലവിലെ ബൾബുകളേക്കാൾ വളരെ കുറച്ച് വൈദ്യുതി മാത്രമാണ് എൽഇഡി ബൾബുകൾക്ക് വേണ്ടിവരുന്നത്. 2020 ൽ 48 ശതമാനവും എൽഇഡി ബൾബിലേക്ക് മാറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...