Home LATEST വാവേ ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും മെമ്മറി കാര്‍ഡ് നിരോധനവും

വാവേ ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും മെമ്മറി കാര്‍ഡ് നിരോധനവും

മേരിക്കയുടെ നിരോധനം വന്നതിനെ തുടർന്ന് ചൈനീസ് സ്മാർട്ഫോൺ ബ്രാന്റായ വാവേയ്ക്ക് മെമ്മറി കാർഡുകൾ ഉപയോഗിക്കുന്നതിലും വിലക്ക്.നിരോധനത്തെ തുടർന്ന് വിവിധ ഗ്ലോബൽ സ്റ്റാന്റേർഡ് സംഘടനകളികൾ നിന്നും വാവേയ്ക്ക് താൽകാലിക വിലക്കേർപ്പെടുത്തിയിരുന്നു. എസ്ഡി കാർഡുകളുടെ സ്റ്റാന്റേർഡ് നിശ്ചയിക്കുന്ന എസ്ഡി അസോസിയേഷനിലെയും വൈഫൈ അലയൻസ് ഗ്രൂപ്പിലേയും അംഗത്വവും വാവേയ്ക്ക് നഷ്ടമായി.യു.എസ് വാണിജ്യ വകുപ്പിന്റെ ഉത്തരവ് പാലിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന എസ്ഡി കാർഡ് അസോസിയേഷൻ പറഞ്ഞു. എസ്ഡി കാർഡുകളുടെയും മൈക്രോ എസ്ഡി കാർഡുകളുടെയും നിർമാണവും ഉപയോഗവും സംബന്ധിച്ച് ആധികാരികമായ നിലപാടെടുക്കുന്ന സംഘടനയാണ് എസ്ഡി കാർഡ് അസോസിയേഷൻ.അംഗത്വം നഷ്ടമായതോടെ വാവേയക്ക് വരാനിരിക്കുന്ന ലാപ്ടോപ്പുകളിലും സ്മാർട്ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും മെമ്മറി കാർഡുകൾ ഉപയോഗിക്കാനാവില്ല.എന്നാൽ സ്മാർട്ഫോണുകളെ സംബന്ധിച്ച് ഈ വിലക്ക് ബാധിക്കാനിടയില്ല. കാരണം ഇങ്ങനെ ഒരു വിലക്ക് മുന്നിൽ കണ്ട് വാവേ പുതിയ നാനോ മെമ്മറി കാർഡ് സ്റ്റാന്റേർഡ് അവതരിപ്പിച്ചിരുന്നു. മേറ്റ് 20 പരമ്പര ഫോണുകളിൽ ഇതാണ് ഉപയോഗിച്ചത്.വൈഫൈ അലയൻസിലും നിയന്ത്രണം വന്നതാണ് മറ്റൊരു വാർത്ത. വയർലെസ് സാങ്കേതിക വിദ്യ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്ന ആഗോള സമിതിയാണ് വൈഫൈ അലയൻസ്. ക്വാൽകോം, ബ്രോഡ്കോം, ഇന്റൽ, ആപ്പിൾ പോലുള്ള സ്ഥാപനങ്ങൾ ഇതിലെ അംഗമാണ്. നിയന്ത്രണം വന്നതോടെ സംഘടയിൽ തീരുമാനങ്ങളെടുക്കാൻ വാവേയ്ക്ക് അധികാരമില്ലാതായി.സെമി കണ്ടക്ടർ സ്റ്റാന്റേർഡ് നിശ്ചയിക്കുന്ന ജെ.ഇ.ഡി.ഇ.സി. യിൽ നിന്നും വാവേയെ ഒഴിവാക്കിയിട്ടുണ്ട്. വാവേയ്ക്ക് ആൻഡ്രോയിഡ് സേവനങ്ങൾ നൽകിവരുന്നത് അവസാനിപ്പിക്കുകയാണെന്ന് ഗൂഗിളും അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...