Home LATEST മനുഷ്യൻറെ വികാരങ്ങളെ തിരിച്ചറിയാൻ കഴിയുന്നതും ധരിക്കാവുന്നതുമായ ഉപകരണം വികസിപ്പിക്കാൻ ആമസോൺ

മനുഷ്യൻറെ വികാരങ്ങളെ തിരിച്ചറിയാൻ കഴിയുന്നതും ധരിക്കാവുന്നതുമായ ഉപകരണം വികസിപ്പിക്കാൻ ആമസോൺ

ബ്ലൂംബെർഗിലെ ഒരു റിപ്പോർട്ടനുസരിച്ച്, മനുഷ്യൻറെ വികാരങ്ങളെ തിരിച്ചറിയാൻ കഴിയുന്നതും ധരിക്കാവുന്നതുമായ ഉപകരണം വികസിപ്പിക്കാൻ ആമസോൺ ലാബ് 126-ൽ പ്രവർത്തനം നടക്കുന്നു.അത് ആരോഗ്യ സംരക്ഷണത്തിൻറെ വിഭാഗത്തിൽ വരുന്ന ധരിച്ചുകൊണ്ട് നടക്കാവുന്ന ഒരു ഗാഡ്ജറ്റാണ്, മനുഷ്യ വികാരങ്ങളെ വായിക്കാനുള്ള കഴിവ് ഈ ഉപകരണത്തിനുണ്ട്.ഈ വെയറബിൾ ഡിവൈസ് ഒരു സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിൽ പ്രവർത്തിക്കാനുതകുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഒരിക്കൽ സോഫ്റ്റ്വെയർ ഉപയോഗിച്ച് ബന്ധപ്പെടുത്തിയ ഉപകരണം, ധരിക്കുന്ന വ്യക്തിയുടെ ശബ്ദത്തിൽ നിന്ന് വൈകാരിക നില തിരിച്ചറിയുന്നു.ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്,മറ്റുള്ളവരുമായി കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്താൻ എങ്ങനെ മുന്നോട്ട് പോകണമെന്ന് ഉപദേശിക്കാൻ സാങ്കേതികതയ്ക്ക് സാധിക്കുമെന്ന് പറയുന്നു.ഈ പ്രൊജക്റ്റ് എത്രത്തോളം എത്തിയിട്ടുണ്ടെന്നോ അല്ലെങ്കിൽ അത് വാണിജ്യ ഉപകരണമായി എപ്പോൾ ലഭ്യമാകുമേന്നോ എന്ന് ഇതുവരെ വ്യക്തമല്ലെന്ന് റിപ്പോർട്ട് പറയുന്നു.അസാധാരണമായ വൈകാരിക സാഹചര്യങ്ങൾ കണ്ടുപിടിക്കാൻ കഴിവുള്ള സാങ്കേതിക വിദ്യക്കാണ് ഇപ്പോൾ പേറ്റന്റ് ഫയൽ ചെയ്യ്തിരിക്കുന്നത്. അത്തരം ഒരു ഉപകരണം തീർച്ചയായും ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ ഡാറ്റ ഒരു തരത്തിലുള്ള ഉത്കണ്ഠയ്ക്ക് കാരണമാകുന്നു, ഒരു വ്യക്തിയുടെ വൈകാരികാവസ്ഥ മനസിലാക്കുന്നതിനും അതിനനുസരിച്ച് ഉപദേശിക്കുന്നതിനുമായി അത്തരമൊരു ഉപകരണത്തിന് നല്ല വശങ്ങൾ ഉണ്ട്.എന്നാൽ ഇത്തരം വിവരങ്ങൾ ചോർന്നുപോകുമോ എന്ന ഭീഷണിയുമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...