Home LATEST ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യവുമായി ഗൂഗിള്‍

ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യവുമായി ഗൂഗിള്‍

ഇന്ത്യൻ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ ചേർത്ത് ഗൂഗിളിന്റെ വീഡിയോകോളിങ് സേവനമായ ഗൂഗിൾ ഡ്യുവോ. ഡേറ്റാ സേവിങ് മോഡും ഗ്രൂപ്പ് വീഡിയോ കോളിങ് സേവനവുമാണ് പുതിയതായി ചേർത്തത്. ആൻഡ്രോയിഡിലെയും ഐഓഎസിലേയും ഗൂഗിൾ ഡ്യുവോ ഉപയോക്താക്കൾക്ക് ഗ്രൂപ്പ് കോളിങ് സേവനം ലഭ്യമാവും.എട്ട് ആളുകൾക്ക് ഒരേസമയം ഗ്രൂപ്പ് വീഡിയോ കോളിങ് പങ്കെടുക്കാം. ഗ്രൂപ്പ് വീഡിയോ കോളിങ് സൗകര്യം ഗൂഗിൾ ഡ്യുവോ ആദ്യമായി അവതരിപ്പിക്കുന്നത് ഇന്ത്യയിലാണ്.ഈ വർഷം ആദ്യം തന്നെ ഗൂഗിൾ ഡ്യുവോ ഗ്രൂപ്പ് കോളിങ് സൗകര്യം പരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതു സംബന്ധിച്ച ആൻഡ്രോയിഡ് പോലീസ് വെബ്സൈറ്റിന്റെ റിപ്പോർട്ടിൽ ഒരു ലോ ലൈറ്റ് മോഡിനെ കുറിച്ചും സൂചിപ്പിച്ചിരുന്നു. പ്രകാശം കുറവുള്ളടിയങ്ങളിൽ ദൃശ്യത്തിന് വെളിച്ചം കൂട്ടാനുള്ള സംവിധാനമാണിത്. എന്നാൽ ഈ സൗകര്യം അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.അതേസമയം ഡേറ്റാ സേവിങ് മോഡ് എന്ന സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിൾ ഡ്യുവോയുടെ ഡേറ്റാ ഉപയോഗം നിയന്ത്രിക്കുന്നതിനായാണ് ഈ സൗകര്യം. വീഡിയോ കോളുകൾക്കിടയിൽ ഡേറ്റാ ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.ആഗോള തലത്തിൽ ഗൂഗിൾ ഡ്യുവോയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഗൂഗിൾ ഡ്യുവോയിൽ ഗ്രൂപ്പ് കോളിങ് സൗകര്യം ഏറെ പ്രതീക്ഷിക്കപ്പെട്ട ഒന്നാണ്. എതിരാളികളായ വാട്സാപ്പ് ഉൾപ്പടെയുള്ള സേവനങ്ങൾ ഗ്രൂപ്പ് കോളിങ് സൗകര്യം നേരത്തെ തന്നെ അവതരിപ്പിച്ചതാണ്. വാട്സാപ്പിൽ മൂന്ന് പേർക്ക് ഒരേസമയം വീഡിയോ കോളിൽ പങ്കെടുക്കാം. അതേസമയം ആപ്പിളിന്റെ ഫേസ് ടൈം സേവനത്തിൽ ഒരേസമയം 32 പേർക്ക് വീഡിയോകോളിൽ പങ്കെടുക്കാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...