Home SCIENCE ആമസോൺ മേധാവിയുടെ ആശയങ്ങൾക്കെതിരെ സ്പേസ് എക്സ് തലവൻ

ആമസോൺ മേധാവിയുടെ ആശയങ്ങൾക്കെതിരെ സ്പേസ് എക്സ് തലവൻ

ബഹിരാകാശ, ചാന്ദ്ര ദൗത്യങ്ങളുമായി ബന്ധപ്പെട്ട് ബ്ലു ഒറിജിൻ സ്ഥാപകനും ആമസോൺ മേധാവിയുമായ ജെഫ് ബെസോസ് അവതരിപ്പിച്ച ആശയങ്ങൾ ശുദ്ധമണ്ടത്തരമാണെന്ന് സ്പേസ് എക്സ് തലവൻ ഇലൺ മസ്ക്.മൈലുകൾ വലിപ്പമുള്ള ബഹിരാകാശ നിലയങ്ങളിലും ചന്ദ്രനിലും മനുഷ്യവാസമൊരുക്കുന്നതിനെ കുറിച്ചുള്ള ആശയങ്ങളാണ് ജെഫ് ബെസോസ് പങ്കുവെച്ചത്.വാഷിങ്ടണിൽ നടന്ന ഒരു കോൺഫറൻസിനിടെയാണ് ചന്ദ്രനിൽ സുസ്ഥിരമായ മനുഷ്യസാന്നിധ്യം സ്ഥാപിക്കുന്നതിനെ കുറിച്ചും ആയിരക്കണക്കിനാളുകൾ അവിടെ താമസിക്കുന്നതിനെ കുറിച്ചുമുള്ള ബ്ലൂ ഒറിജിന്റെ സ്വപ്നങ്ങൾ അദ്ദേഹം ചർച്ച ചെയ്തത്.എന്നാൽ ഇതിൽ യാതൊരു യുക്തിയുമില്ലെന്ന് ഇലോൺ മസ്ക് പറഞ്ഞു. ഭൂമിയ്ക്ക് പുറത്ത് ഒരു കോളനി സ്ഥാപിക്കണമെങ്കിൽ വലിയ അളവിലുള്ള ചരക്കുനീക്കം ആവശ്യമായി വരും. അറ്റ്ലാന്റിക് സമുദ്രത്തിൽ ഒരു അമേരിക്ക നിർമിക്കാൻ ശ്രമിക്കുന്ന പോലെയാണ് അത് എന്നും മസ്ക് തന്റെ ട്വീറ്റിൽ പരിഹസിച്ചു.ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട ബ്ലൂ ഒറിജിന്റെ പദ്ധതികൾ ബെസോസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ചന്ദ്രനിലേക്ക് മനുഷ്യനെ കൊണ്ടുപോവുന്നതിനുള്ള പദ്ധതികളാണ് സ്പേസ് എക്സിനെ പോലെ ബ്ലൂ ഒറിജിനും നടത്തിവരുന്നത്.മൂന്ന് വർഷത്തെ പരിശ്രമത്തിനൊടുവിൽ നിർമിച്ച ബ്ലൂ മൂൺ എന്ന പേരിലുള്ള ഒരു ചാന്ദ്ര പേടകം ജെഫ് ബെസോസ് കഴിഞ്ഞ മേയിൽ അവതരിപ്പിച്ചിരുന്നു. നമ്മൾ തീർച്ചയായും ചന്ദ്രനിലേക്ക് തിരികെ പോവുമെന്നും ഇത്തവണ അവിടെ താമസിക്കാനായിരിക്കും എന്നും 2024 ഓടെ ചന്ദ്രനിലെത്തുന്നതിന് നാസയ്ക്ക് പിന്തുണനൽകാൻ തങ്ങൾ തയ്യാറാണെന്നും ബ്ലൂ ഒറിജിൻ ട്വീറ്റ് ചെയ്യുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...