Home SCIENCE 60 കൃത്രിമ ഉപഗ്രഹങ്ങള്‍ വിന്യസിച്ച് സ്‌പേസ് എക്‌സ്

60 കൃത്രിമ ഉപഗ്രഹങ്ങള്‍ വിന്യസിച്ച് സ്‌പേസ് എക്‌സ്

ലോകവ്യാപകമായി അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 60 ഇന്റർനെറ്റ് കൃത്രിമോപഗ്രഹങ്ങൾ സ്പേസ് എക്സ് വിക്ഷേപിച്ചു. സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് പദ്ധതിയുടെ ഭാഗമായുള്ള ഉപഗ്രഹങ്ങളാണിവ.കേബ് കനവെറലിലെ വ്യോമസേനാ ആസ്ഥാനത്തെ വിക്ഷേപണത്തറയിൽ നിന്നും പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10.30 നായിരുന്നു വിക്ഷേപണം. ഒരു മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹങ്ങളെല്ലാം വിജയകരമായി വിന്യസിച്ചതായി സ്പേസ് എക്സ് അറിയിച്ചു.12000 ഉപഗ്രഹങ്ങൾ ഭൂമിക്ക് ചുറ്റുമായി വിന്യസിച്ച് അതിവേഗ ഇന്റർനെറ്റ് ശൃംഖല കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടീശ്വരനായ വ്യവസായി ഇലോൺ മസ്കിന്റെ ഉടമസ്ഥതിയലുള്ള സ്പേസ് എക്സ് സ്റ്റാർ ലിങ്ക് പദ്ധതിയ്ക്ക് തുടക്കമിടുന്നത്.ഇന്റർനെറ്റ് ശൃംഖല സ്ഥാപിക്കാൻ അനുമതി ലഭിച്ച ചില സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിൽ ഒന്നാണ് സ്പേസ് എക്സ്. ബ്രിട്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വൺ വെബും ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ഉപഗ്രഹ വിക്ഷേപണം നടത്തിയിട്ടുണ്ട്.ഓൺലൈൻ റീട്ടെയ്ലർ സ്ഥാപനമായ ആമസോണിനും ഇന്റർനെറ്റ് സാറ്റലൈറ്റ് വ്യവസായ രംഗത്തോട് താൽപര്യമുണ്ട്.ഭൂമിയിൽ നിന്നും 2000 കിലോമീറ്റർ അകലെയുള്ള താഴ്ന ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങൾ വിന്യസിച്ച് അതിവേഗ ഇന്റർനെറ്റ് ശൃംഖല സ്ഥാപിക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. പരമ്പരാഗത ഇന്റർനെറ്റ് വിതരണ ശൃംഖലയുടെ വേഗക്കുറവ് ഇതുവഴി പരിഹരിക്കാനാവും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...