Home LATEST ഒന്നാം റാങ്കില്‍ നിന്ന് 88-ലേക്ക് വീണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

ഒന്നാം റാങ്കില്‍ നിന്ന് 88-ലേക്ക് വീണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

റെപ്യൂട്ടേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ റെപ്ട്രാക്ക് പഠനത്തില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്ക്ക് വന്‍ തിരിച്ചടി.കോര്‍പ്പറേറ്റ് ലോകത്തെ വ്യക്തികളുടെ പ്രശസ്തി അടയാളപ്പെടുത്തുന്ന പഠനത്തില്‍ സുന്ദര്‍ പിച്ചൈയ്ക്ക് 88-ാം റാങ്കാണ് ലഭിച്ചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഒന്നാം സ്ഥാനത്തായിരുന്നു.ആഗോളതലത്തില്‍ നിന്നുള്ള 140 സിഇഒ മാരെയാണ് വിലയിരുത്തലിന് വിധേയരാക്കിയത്. 230000 പേരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റാങ്കിംഗ്. സിഇഒ-മാരുടെ നേതൃപാഠവം, സ്വാധീനം, ഉത്തരവാദിത്തം, മാനേജ്‌മെന്റ് നൈപുണ്യം എന്നീ ഘടകങ്ങളാണ് പരിഗണിച്ചത്.ഫെയ്‌സ്ബുക്കിന്റെ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ആമസോണിന്റെ ജെഫ് ബെസോസ് എന്നിവരും തരിച്ചടി നേരിട്ടവരില്‍ പെടുന്നു. ജീവനക്കാരുടെ ക്ഷേമത്തിലും സാമൂഹിക വിഷയങ്ങളിലും തീരെ താത്പര്യമില്ലാത്ത സിഇഒ-യാണ് ജെഫ് എന്ന ധാരണ ശക്തമാണ്. സുക്കര്‍ബര്‍ഗില്‍ നിന്ന് ഉത്തരവാദിത്തമോ നൈതികതയോ പ്രതീക്ഷിക്കേണ്ടതില്ലെന്ന ചിന്ത പഠനത്തില്‍ പങ്കെടുത്തവര്‍ വച്ചുപുലര്‍ത്തുന്നു. ഇതാണ് ഇവരുടെ റാങ്കുകള്‍ താഴാന്‍ കാരണം.മൊത്തത്തില്‍ നോക്കുമ്പോള്‍ സിഇഒ-മാരുടെ പ്രശസ്തിയിലും ബഹുമാന്യതയിലും രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പഠനത്തിന്റെ ഭാഗമായി ആദ്യ പത്ത് എക്‌സിക്യൂട്ടീവുമാരുടെ പേരുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാല്‍ ഷെല്ലിന്റെ വെന്‍ ബാന്‍ ബ്യൂര്‍ഡെന്‍, ലെഗോയുടെ നെയ്ല്‍സ് ക്രിസ്റ്റിയന്‍സെന്‍, ഡെല്ലിന്റെ മൈക്കേല്‍ ഡെല്‍, ഡാനോനിന്റെ ഇമ്മാനുവല്‍ ഫേബര്‍, എസ്റ്റീ ല്വാഡെറുടെ ഫാബ്രിസോ ഫ്രെഡ, നിന്റെന്‍ഡോയുടെ ഷുന്റാറോ ഫുറുക്കാവ, ഐഎന്‍ജിയുടെ റാല്‍ഫ് ഹാമര്‍, മേരി കേയുടെ ഡേവിഡ് ഹോള്‍, ഹില്‍ട്ടന്റെ ക്രിസ്റ്റഫര്‍ നാസെറ്റ, ഡോച്ചെ ലുഫ്താന്‍സയുടെ കാര്‍സ്റ്റെന്‍ സ്‌ഫോര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ തവണത്തെ ആദ്യ 10 സ്ഥാനങ്ങള്‍ നിലനിര്‍ത്താനായത് എസ്റ്റീ ല്വാഡര്‍, ഐഎന്‍ജി, നിന്റെന്‍ഡോ എന്നിവയ്ക്ക് മാത്രമാണ്. നാല് വനിതാ സിഇഒ-മാരും ഇടംപിടിച്ചിട്ടുണ്ട്. ആദ്യ 20-ല്‍ ഉള്ള ഏക വനിത ഗ്ലാക്‌സോ സ്മിത്‌ക്ലൈനിന്റെ എമ്മ വാംസ്ലി മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...