Home LATEST മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കൽ:11 കമ്പനികളെ നാസ തിരഞ്ഞെടുത്തു.

മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കൽ:11 കമ്പനികളെ നാസ തിരഞ്ഞെടുത്തു.

മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാൻ 11 കമ്പനികളെ നാസ തിരഞ്ഞെടുത്തു.ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ പദ്ധതിയില്‍ ബഹിരാകാശപേടകം രൂപകല്‍പ്പന ചെയ്യുന്നതിന് സഹായിക്കുന്നതിനായാണ് 11 കമ്പനികളെ നാസ തിരഞ്ഞെടുത്തത്.എയ്‌റോജെറ്റ് റോക്കറ്റ്‌ഡൈന്‍, ബ്ലൂ ഒറിജിന്‍, സ്‌പെയ്‌സ് എക്‌സ്, ബോയിംഗ്, ഡൈനെറ്റിക്‌സ്, ലോക്ക്‌ഹെഡ് മാര്‍ട്ടിന്‍, മാസ്‌റ്റെന്‍ സ്‌പെയ്‌സ് സിസ്റ്റംസ്, നോര്‍ത്രോപ് ഗ്രമ്മാന്‍ ഇന്നൊവേഷന്‍ സിസ്റ്റംസ്, ഓര്‍ബിറ്റ് ബിയോണ്ട്, സിയെറ നെവാഡ കോര്‍പ്പറേഷന്‍, എസ്എസ്എല്‍ എന്നിവയാണ് നാസയുടെ പട്ടികയിലുള്ള കമ്പനികള്‍.ആര്‍ട്ടെമിസ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ 2024-ല്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുകയാണ് നാസയുടെ ലക്ഷ്യം. ഇതില്‍ ഒരു സ്ത്രീയുമുണ്ടാകും. അടുത്ത ആറുമാസത്തിനിടെ കമ്പനികള്‍ ദൗത്യത്തിന് ആവശ്യമായ വിവിധ ഘകടങ്ങളുടെ രൂപകല്‍പ്പന ആരംഭിക്കും.ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി നാസ ഗേറ്റ്‌വേ എന്ന പേരില്‍ ബഹിരാകാശനിലയം സ്ഥാപിക്കും. ചന്ദ്രനിലേക്ക് പോകുന്ന യാത്രികരുടെ ഇടത്താവളമായിരിക്കും ഗേറ്റ്‌വേ. അധികം വൈകാതെ ബഹിരാകാശ നിലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കും. പൂര്‍ത്തിയായാലുടന്‍ ഇത് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുമെന്ന് നാസ വൃത്തങ്ങള്‍ പറഞ്ഞു.ആര്‍ട്ടെമിസ് ദൗത്യത്തിന് ആവശ്യമായ മൂന്ന് വ്യത്യസ്ത ഘടകങ്ങള്‍ രൂപകല്‍പ്പനയാണ് കമ്പനികളെ ഏല്‍പ്പിച്ചിരിക്കുന്നത്. ഗേറ്റ് വേയില്‍ നിന്ന് യാത്രികരെ ചന്ദ്രന്റെ താഴ്ന്ന ഭ്രമണപഥത്തിലേക്കും തിരിച്ചും എത്തിക്കുന്ന ട്രാന്‍സ്ഫര്‍ എലമെന്റ്, ചന്ദ്രന്റെ ഉപരിതലത്തിലേക്കും തിരിച്ചും എത്തിക്കുന്ന ഡിസന്റ്- അസന്റ് എലമെന്റുകള്‍ എന്നിവ നിർമ്മിക്കാനാണ് കമ്പനികളെ നിയമിച്ചിട്ടുള്ളത്.ഏകദേശം 45 മില്യണ്‍ ഡോളര്‍ നാസ കമ്പനികള്‍ക്ക് നല്‍കും. ഇതിന്റെ 20 ശതമാനം വീതം കമ്പനികളും നിക്ഷേപിക്കേണ്ടിവരും.ഇതുവഴി പൊതുപ്പണത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാസ.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...