Home LATEST ടിക് ടോക്കിനേയും സ്നാപ്​ചാറ്റിനേയും മാതൃകയാക്കി ഇന്‍സ്റ്റഗ്രാം

ടിക് ടോക്കിനേയും സ്നാപ്​ചാറ്റിനേയും മാതൃകയാക്കി ഇന്‍സ്റ്റഗ്രാം

ഇൻസ്റ്റാഗ്രാമിന്റെ വീഡിയോ സ്ട്രീമിങ് സേവനമായ ഐജിടിവിയുടെ പ്രചാരം വർധിപ്പിക്കുന്നതിനായി ടിക് ടോക്കിനേയും സ്നാപ്​ചാറ്റിനേയും മാതൃകയാക്കി പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു.ഐജിടിവിയിൽ വീഡിയോകൾ ഫോർ യു, ഫോളോയിങ്, കണ്ടിന്യൂ വാച്ചിങ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളാക്കി ക്രമീകരിച്ചിരുന്ന രീതി മാറ്റി. പകരം അൽഗൊരിതം അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് അനുയോജ്യമായ വീഡിയോകൾ പ്രദർശിപ്പിക്കുന്ന രീതി കൊണ്ടുവന്നു.ടിക് ടോക്കിലെ ഫോർ യു എന്ന വിഭാഗത്തിൽ അൽഗൊരിതം അടിസ്ഥാനമാക്കി പ്രദർശിപ്പിക്കുന്ന വീഡിയോകളാണുള്ളത്. ഈ മാതൃകയാണ് ഇൻസ്റ്റാഗ്രാം അനുകരിച്ചത്.അതേസമയം വീഡിയോകളുടെ പട്ടിക ക്രമീകരിച്ചതിന്റെ രൂപകൽപനയിലും മാറ്റം വന്നു. മുകളിൽ നിന്നും താഴേക്ക് നീക്കുമ്പോൾ പുതിയ വീഡിയോകൾ വരും വിധം ഇൻഫിനിറ്റി ഗ്രിഡ് മാതൃകയിലാണ് വീഡിയോ ക്രമീകരിച്ചിരിക്കുന്നത്. ഇത് സ്നാപ്​ചാറ്റിൽ നിന്നും പകർത്തിയ മാതൃകയാണ്. നേരത്തെ തിരശ്ചീനമായി (ഹൊറിസോണ്ടൽ) ആയി സ്ക്രോൾ ചെയ്യുന്ന രീതിയായിരുന്നു ഐജിടിവിയിൽ ഉണ്ടായിരുന്നത്.2018 ലാണ് ദൈർഘ്യമേറിയ വീഡിയോകൾ പങ്കുവെക്കുന്നതിനായി ഇൻസ്റ്റാഗ്രാം ഐജിടിവി അധവാ ഇൻസ്റ്റാഗ്രാം ടിവി തുടങ്ങിയത്. ഇൻസ്റ്റഗ്രാം ആപ്പിനുള്ളിൽ നിന്നും ഐജിടിവിയിലേക്ക് നേരിട്ട് പ്രവേശനം ഉണ്ടെങ്കിലും ഐജിടിവിയ്ക്ക് പ്രത്യേകം ആപ്ലിക്കേഷനുണ്ട്.എന്നാൽ ഐജിടിവി ആപ്ലിക്കേഷന് പ്രചാരം വളരെ കുറവാണെന്നാണ് കണക്കുകൾ. 42 ലക്ഷം പേർ മാത്രമാണ് ഐജിടിവി ഡൗൺലോഡ് ചെയ്തിട്ടുള്ളത്. ദിവസേന 7,700 പുതിയ ഉപയോക്താക്കൾ ചേരുന്നുണ്ടെന്നും ടിസെൻസർ ടവറിന്റെ കണക്കുകൾ പറയുന്നു. നൂറ് കോടിയിലധികം ഉപയോക്താക്കളുള്ള ഇൻസ്റ്റാഗ്രാമിന്റെ 50 ശതമാനത്തേക്കാൾ കുറവാണിത്. ഈ സാഹചര്യത്തിലാണ് ഐജിടിവിയുടെ പ്രചാരം വർധിപ്പിക്കാൻ ഇൻസ്റ്റഗ്രാം ശ്രമിച്ചുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...