Home LATEST ഓണര്‍ 20,20 പ്രൊ ഫോണുകള്‍ വിപണിയില്‍

ഓണര്‍ 20,20 പ്രൊ ഫോണുകള്‍ വിപണിയില്‍

വാവേയുടെ ഉപ-ബ്രാന്റായ ഓണർ പുതിയ സ്മാർട്ഫോൺ ശ്രേണി അവതരിപ്പിച്ചു. ഓണർ 20 , ഓണർ 20 പ്രൊ സ്മാർട്ഫോണുകളാണ് വിപണിയിലവതരിപ്പിച്ചത്. ലണ്ടനിൽ നടന്ന വിപുലമായ ചടങ്ങിലാണ് ഫോണുകൾ അവതരിപ്പിച്ചത്. സ്ക്രീനിന് ഇടത് ഭാഗത്ത് മുകളിലായി പഞ്ച് ഹോൾ മാതൃകയിലാണ് സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. അതായത് നോച്ച് ഡിസ്പ്ലേ അല്ല ഫോണിനുള്ളത്.നാല് സെൻസറുകൾ അടങ്ങുന്ന ക്വാഡ് ക്യാമറ സംവിധാനമാണ് ഫോണിൻ പിൻഭാഗത്ത് നൽകിയിരിക്കുന്നത്. കിരിൻ 980 പ്രൊസസർ ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നു. ഒറ്റച്ചാർജിൽ ഒരുദിവസം വളരെ എളുപ്പം കഴിഞ്ഞുപോവാൻ കഴിയുന്നത്ര ബാറ്ററി ശേഷിയും മെമ്മറിയും ഫോണിലുണ്ട്.499 യൂറോയിലാണ് (ഏകദേശം 38,800 രൂപ) ഓണർ 20 ഫോണുകളുടെ വില ആരംഭിക്കുന്നത്.

ഓണർ 20

6.2 ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേ ആണ് ഓണർ 20 ഫോണിനുള്ളത്. വാവേയുടെ കിരിൻ 980 പ്രൊസസർ, 6ജിബി റാം +128 ജിബി ഇന്റേണൽ സ്റ്റോറേജ്. ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ മാജിക് യുഐ 2.1 ഇന്റർഫെയ്സ്, 3750 എംഎഎച്ച് ബാറ്ററി, 22.5 വാട്ടിന്റെ സൂപ്പർചാർജ് ഫാസ്റ്റ് ചാർജിങ് സൗകര്യങ്ങൾ ഇവയുണ്ടാവും.നാല് ക്യാമറ സെൻസറുകളാണ് ഓണർ 20 ഫോണിനുള്ളത്. എഫ് 1.8 അപ്പേർച്ചറുള്ള 48 മെഗാപിക്സലിന്റെ സോണി ഐഎംഎക്സ് 586 സെൻസർ, 16 മെഗാപിക്സൽ സൂപ്പർ വൈഡ് ആംഗിൾ ലെൻസ്, രണ്ട് മെഗാപിക്സൽ ഡെപ്ത് ക്യാമറ, രണ്ട് മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് റിയർ ക്യാമറയിലുള്ളത്.അതേസമയം നാല് റിയർ ക്യാമറയുള്ള ഓണർ 20യുടെ സെൽഫി ക്യാമറ 32 മെഗാപിക്സലിന്റേതാണ്.ഫോണിന്റെ പവർബട്ടനിലാണ് ഫിംഗർപ്രിന്റ് സെൻസറുള്ളത്. മിഡ്നൈറ്റ് ബ്ലാക്ക്, സാഫയർ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ പുറത്തിറങ്ങുക.

ഓണർ 20 പ്രോ
ഓണർ 20 സ്മാർട്ഫോണിൽ നിന്നും ചെറിയ വ്യത്യാസങ്ങളുണ്ട് ഓണർ 20 പ്രോയ്ക്ക്. ഓണർ 20 യുടെ എല്ലാ ഫീച്ചറുകളും ഈ ഫോണിനും ഉണ്ട്. എന്നാൽ എഫ് 1.4 അപ്പേർച്ചറുള്ള 48 എംപി സെൻസറാണ് ഓണർ 20 പ്രോയുടെ നാല് ക്യാമറ സെൻസറുകളിൽ ഒന്ന്. സ്മാർട്ഫോണിൽ ലഭ്യമായ ഏറ്റവും കൂടി അപ്പെർച്ചർ ആണിത്. അതായത് കുറഞ്ഞ വെളിച്ചത്തിൽ മികച്ച ചിത്രങ്ങൾ എടുക്കാൻ ഈ ക്യാമറ ഉപയോഗിച്ച് സാധിക്കും.കൂടാതെ 16 എംപി സൂപ്പർ വൈഡ് ആംഗിൾ ലെൻസ്, എട്ട് എംപി ടെലിഫോട്ടോലെൻസ്, രണ്ട് എംപി മാക്രോ ലെൻസ് എന്നിലയാണ് ഓണർ 20 പ്രോ ക്യാമറയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...