Home LATEST ഈ എയര്‍ടെല്‍ പ്ലാനുകള്‍ക്കൊപ്പം ലഭിക്കും 400 എംബി അധിക ഡാറ്റ

ഈ എയര്‍ടെല്‍ പ്ലാനുകള്‍ക്കൊപ്പം ലഭിക്കും 400 എംബി അധിക ഡാറ്റ

മൂന്ന് പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾക്കൊപ്പം അധിക ഡാറ്റ വാഗ്ദാനം ചെയ്ത് എയർടെൽ. 399 രൂപ, 448 രൂപ, 499 രൂപ പ്ലാനുകൾ റീച്ചാർജ് ചെയ്യുന്നവർക്ക് പ്ലാനുകൾക്കൊപ്പമുള്ള ഡാറ്റയ്ക്കൊപ്പം പ്രതിദിനം 400 എംബി ഡാറ്റ അധികമായി ലഭിക്കും.അതായത് 399 രൂപയ്ക്ക് ദിവസം ഒരു ജിബി ഡാറ്റ ലഭിച്ചിരുന്നിടത്ത് പുതിയ ഓഫർ പ്രകാരം 1.4 ജിബി ഡേറ്റ ലഭിക്കും. 448 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ദിവസേന ലഭിച്ചിരുന്നതിന് പകരം 1.9 ജിബി ഡാറ്റ ലഭിക്കും. 499 പ്ലാനിൽ രണ്ട് ജിബി ഡാറ്റ ലഭിച്ചിരുന്നതിന് പകരം ഇനി 2.4 ജിബി ഡാറ്റ ദിവസേന ലഭിക്കും.എയർടെൽ താങ്ക്സ് ആപ്പിൽ നിന്നും റീച്ചാർജ് ചെയ്യുന്നവർക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ എന്നാണ് വിവരം. എയർടെലിന്റെ വെബ്സൈറ്റിൽ ഈ പ്ലാൻ നൽകിയിട്ടില്ല.399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 84 ദിവസമാണ് വാലിഡിറ്റി. ലോക്കൽ, എസ്.ടി.ഡി കോളുകൾ, നാഷണൽ റോമിങ് കോൾ, 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. ഇത് കൂടാതെ എയർടെൽ ടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ, ഒരുവർഷത്തെ നോർട്ടൺ മൊബൈൽ സെക്യൂരിറ്റി സബ്സ്ക്രിപ്ഷൻ, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ എന്നിവയും ലഭിക്കും448 രൂപയുടെ പ്ലാനിന് 82 ദിവസമാണ് വാലിഡിറ്റി. 100 എസ്എംഎസ്, എയർടെൽ ടീവി പ്രീമിയം, പുതിയ 4ജി ഡിവൈസുകൾക്കുള്ള കാഷ്ബാക്ക്, നോർട്ടൺ മൊബൈൽ സെക്യൂരിറ്റി, വിങ്ക് മ്യൂസിക് എന്നിവയും ലഭിക്കും.499 രൂപയുടെ പ്ലാനിന് 82 ദിവസമാണ് വാലിഡിറ്റി. ദിവസേന 2.4 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ഇനി ലഭിക്കുക. മറ്റ് ആനുകൂല്യങ്ങളെല്ലാം 399 രൂപയുടേയും 448 രൂപയുടേയും പ്രീപെയ്ഡ് പ്ലാനുകളെ പോലെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...