Home LATEST സ്കൂളുകൾക്ക് സ്വന്തം സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം; സർക്കാരിന് ലാഭം 3000 കോടി രൂപ

സ്കൂളുകൾക്ക് സ്വന്തം സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം; സർക്കാരിന് ലാഭം 3000 കോടി രൂപ

സംസ്ഥാനത്തെ സ്കൂളുക്കായുള്ള പുതിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറായി. സ്വകാര്യ കമ്പനികളുടെ സോഫ്റ്റ്‍‍ വയറിന് പകരം ഉബുണ്ടു അടിസ്ഥിതമായി തയ്യാറാക്കിയ സ്വതന്ത്ര സോഫ്റ്റ്‍ ‍വെയർ ഉപയോഗിക്കുന്നത് വഴി 3000 കോടി രൂപയോളമാണ് സംസ്ഥാന സർക്കാരിന് ലാഭിക്കാനാകുമെന്ന് കരുതുന്നു.സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്‍റെ 18.04 എൽടിഎസ് പതിപ്പ് അടിസ്ഥാനമാക്കിയാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിയിട്ടുള്ളത്. ഉബുണ്ടു സോഫ്റ്റ്‍ വെയർ റെപ്പോസിറ്ററിക്ക് പുറത്തുള്ള മറ്റ് സ്വതന്ത്ര സോഫ്റ്റ് വെയറുകളും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പകരം ലൈസൻസ് വേണ്ട സ്വകാര്യ സോഫ്റ്റ് വെയർ ഉപയോഗിച്ചിരുന്നെങ്കിൽ ഒരു കമ്പ്യൂട്ടറിന് മാത്രം ഒന്നരലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വരുമായിരുന്നു.കേരള ഇൻഫ്രാസട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ആണ് ഓഎസ് തയ്യാറാക്കിയത്. പ്രൈമറി ക്ലാസുകളിൽ പഠനം എളുപ്പമാക്കാനുള്ള ഗെയിമുകൾ മുതൽ ഹയർസെക്കണ്ടറിയിൽ പ്രോഗ്രാമിങ്ങ് പഠനത്തിനാവശ്യമായ പ്രോഗ്രാമിംഗ് ഭാഷകളും ഐ ഡി ഇ കളും ഓഎസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് മാറ്റം വരുത്തിയാണ് എല്ലാ സോഫ്റ്റ് വെയറുകളും ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കൈറ്റിലെ അധ്യാപകർ കൂടിയായ മാസ്റ്റർ ട്രെയിനർമാരും സാങ്കേതിക പ്രവർത്തകരും അടങ്ങിയ ഇൻഹൗസ് ടീമാണ് ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിയത്. 72,000 അധ്യാപകർ പുതിയ സോഫ്റ്റ് വെയറിൽ പ്രാഥമിക പരിശീലനം പൂർത്തിയാക്കി. കൈറ്റ് വെബ്സൈറ്റ് വഴി ഓഎസ് ഡൗൺലോഡ് ചെയ്യാം.2005ലാണ് ഫ്രീ സോഫ്റ്റ്‍ ‍വെയർ ഫൗണ്ടേഷന്‍റെ സഹായത്തോടെ കേരളം ആദ്യമായി സ്വന്തം ഓഎസ് തയ്യാറാക്കിയത്. 2007ൽ പൂർണ്ണായും സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയും ഉബുണ്ടു അധിഷ്ഠിത ഓഎസ് തയ്യാറാക്കി വിതരണം ചെയ്യുകയും ചെയ്തു. ഇടക്കാലത്ത് വച്ച് മന്ദഗതിയിലായ പദ്ധതി ഇപ്പോൾ വീണ്ടും വേഗത വെക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...