Home LATEST വേഗതയേറിയ മെമ്മറികാര്‍ഡുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം?

വേഗതയേറിയ മെമ്മറികാര്‍ഡുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം?

ഫോണുകളിലും ക്യാമറകളിലും ഉപയോഗിക്കുന്നതിനായി മെമ്മറി കാർഡുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ മെമ്മറികാർഡുകൾ വാങ്ങേണ്ടത് അനിവാര്യമാണ്. മെമ്മറി കാർഡുകൾ വാങ്ങുമ്പോൾ കേവലം അതിൽ എത്ര ജിബി ഡേറ്റ കൊള്ളും എന്ന് മാത്രം നോക്കിയാൽ പോര. മെമ്മറി കാർഡുകളുടെ വേഗവും അവ വാങ്ങുമ്പോൾ പരിശോധിക്കണം.

മെമ്മറി കാർഡുകളുടെ വേഗം എന്നാൽ, മെമ്മറി കാർഡിലേക്ക് ഡേറ്റ ശേഖരിക്കപ്പെടുന്ന വേഗമാണ്. മെമ്മറി കാർഡുകളുടെ വേഗം ഒരോ ആവശ്യത്തിനും അനുസരിച്ച് നോക്കി വാങ്ങിയാൽ മതി. ക്യാമറകളിലാണ് വേഗത കൂടിയ മെമ്മറി കാർഡുകൾ സാധാരണ ആവശ്യമായി വരാറ്. ഫോണുകളിലും മറ്റും വേഗതയേറിയ മെമ്മറി കാർഡുകൾ ഉപയോഗിക്കുന്നതിലും കുഴപ്പമൊന്നുമില്ല.

മെമ്മറി കാർഡിലെ ഫയലുകൾ കംപ്യൂട്ടറുകളിലേക്ക് കോപ്പി ചെയ്യുന്നതും മെമ്മറി കാർഡിലേക്ക് ഫയലുകൾ കോപ്പിചെയ്യുന്നതും വേഗത്തിലാവണമെങ്കിൽ വേഗമേറിയ മെമ്മറി കാർഡുകൾ തന്നെ വേണം.എസ്ഡി കാർഡ് സ്റ്റാൻഡാർഡുകൾ നിശ്ചയിക്കുന്ന എസ്ടി കാർഡ് അസോസിയേഷൻ രണ്ട് വ്യത്യസ്ത സ്പീഡ് ക്ലാസുകളാണ് എസ്ഡി കാർഡുകൾക്ക് നൽകിയിട്ടുള്ളത്. യുഎച്ച്എസ് സ്പീഡ് ക്ലാസ് 1 (UHS speed class 1) ഉം, യുഎച്ച്എസ് സ്പീഡ് ക്ലാസ് 3 (UHS speed class 3) യും.

ക്ലാസ് 1 മെമ്മറി കാർഡുകളിൽ സെക്കന്റിൽ 10 എംബി ആണ് ഏറ്റവും കുറഞ്ഞ വേഗത. ക്ലാസ് 3 കാർഡുകളിൽ സെക്കന്റിൽ 30 എംബി ആണ് കുറഞ്ഞ വേഗത. ഇത് കാണിക്കാൻ മെമ്മറി കാർഡുകൾക്ക് മുകളിൽ U എന്ന ചിഹ്നത്തിനുള്ളിലായി 1,3 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും.

4കെ റെക്കോർഡിങ് സൗകര്യമുള്ള ക്യാമറകളിൽ യുഎച്ച്എസ് സ്പീഡ് ക്ലാസ് 3 മെമ്മറി കാർഡുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.

എന്നാൽ യുഎച്ച്എസ് സ്പീഡ് ക്ലാസ് മാത്രം നോക്കിയാൽ ശരിയാവില്ല. യുഎച്ച്എസ് ബസ് സ്പീഡ് (UHS Bus Speed) കൂടി നോക്കണം. അതായത് മെമ്മറി കാർഡിലേക്ക് ഫയലുകൾ പരമാവധി റീഡ് ചെയ്യുന്നതിന്റേയും റൈറ്റ് ചെയ്യുന്നതിന്റേയും പരമാവധി വേഗമാണിത്.

റോമൻ ലെറ്റർ I, II, III എന്ന രീതിയിലാണ് ഇത് രേഖപ്പെടുത്തിയിട്ടുണ്ടാവുക. III എന്നത് ഏറ്റവും കൂടിയ ബസ് സ്പീഡ് രേഖപ്പെടുത്തുന്നു.

വേഗം കൂടും തോറും വിലയും കൂടും. വേഗം കൂടിയ മെമ്മറി കാർഡുകൾക്ക് വിലയും കൂടുതലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...