Home LATEST വാഹനം പാർക്ക് ചെയ്തത് എവിടെയാണെന്ന് ഇനി ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തിവെക്കാം

വാഹനം പാർക്ക് ചെയ്തത് എവിടെയാണെന്ന് ഇനി ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തിവെക്കാം

തിരക്കേറിയ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്ത് തിരികെ വരുമ്പോൾ എവിടെയാണ് പാർക്ക് ചെയ്തത് എന്ന് ശങ്കിച്ച് നിന്നിട്ടുണ്ടോ? പലർക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവാം. വാഹനം പാർക്ക് ചെയ്ത സ്ഥലം മറന്നുപോവുക സംഭവിക്കാവുന്ന കാര്യമാണ്.അത്തരം സാഹചര്യങ്ങളിൽ സഹായമാവുന്ന ഒരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ മാപ്പ്. വാഹനം പാർക്ക് ചെയ്തത് എവിടെയാണെന്ന് ഇനി ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തിവെക്കാം. ഗൂഗിൾ മാപ്പിന്റെ ആൻഡ്രോയിഡ് പതിപ്പിലും, ഐഓഎസ് പതിപ്പിലും ഈ സൗകര്യം ലഭ്യമാണ്.ആൻഡ്രോയിഡിലാണ് ഈ ഫീച്ചർ ഫലപ്രദമായി പ്രവർത്തിക്കുന്നത്. കാരണം ഇതിൽ കൂടുതൽ വിവരങ്ങൾ എടുത്തുവെക്കാം.ആദ്യം വാഹനം പാർക്ക് ചെയ്യുക. ശേഷം മാപ്പിൽ കാണുന്ന നീല പുള്ളിയിൽ തൊടുക. തുടർന്നുവരുന്ന ഓപ്ഷനുകളിൽ സേവ് യുവർ പാർക്കിങ് എന്നത് അടയാളപ്പെടുത്തുക. ഈ സ്ഥലം മറ്റൊരാളുമായി പങ്കുവെക്കാനും സാധിക്കും.ഇതിൽ കൂടുതൽ വിവരങ്ങൾ നിങ്ങൾ ചേർക്കാനും സാധിക്കും. അതായത്. ഗൂഗിൾ മാപ്പിന് താഴെ കാണുന്ന പാർക്കിങ് ലൊക്കേഷൻ ബാറിൽ ടാപ്പ് ചെയ്യുക. അതിൽ എന്റർ നോട്ട്സ് തിരഞ്ഞെടുക്കുക. അവിടെ പാർക്ക് ചെയ്ത സ്ഥലവുമായി ബന്ധപ്പെട്ടും വാഹനവുമായി ബന്ധപ്പെട്ടുമുള്ള വിവരങ്ങൾ എഴുതാം. പാർക്കിങ് ടൈം സെറ്റ് ചെയ്യാം. ചിലയിടങ്ങളിൽ പാർക്ക് ചെയ്യുന്നതിന് നിശ്ചിത സമയം ഉണ്ടാവുമല്ലോ? അത് കൃത്യമായി അറിയാം. ഈ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ കാണാം. ചിത്രങ്ങൾ ചേർക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ പാർക്ക് ചെയ്ത സ്ഥലത്തേക്ക് ഗൂഗിൾ മാപ്പ് വഴികാട്ടുകയും ചെയ്യും.ഐഫോണിലും ഗൂഗിൾ മാപ്പിൽ പാർക്ക് ചെയ്ത സ്ഥലം അടയാളപ്പെടുത്തുന്നത് ഇതുപോലെയാണ്. ഇത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാം. എന്നാൽ പാർക്കിങ് ടൈം അറിയുന്നതിനും മറ്റുമുള്ള സൗകര്യം ഐഫോണിൽ ലഭിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...