Home LATEST ചന്ദ്രൻ ക്രമാനുഗതമായി ചുരുങ്ങുന്നതായി സൂചന

ചന്ദ്രൻ ക്രമാനുഗതമായി ചുരുങ്ങുന്നതായി സൂചന

ചന്ദ്രൻ ക്രമാനുഗതമായി ചുരുങ്ങുന്നതായി സൂചന. ഇതുകാരണം ചന്ദ്രോപരിതലത്തിൽ ചുളിവുകളും വിള്ളലുകളും ചെറുഭൂകമ്പങ്ങളും ഉണ്ടാകുന്നുവെന്ന് നാസ വ്യക്തമാക്കി. നാസയുടെ ലൂണാർ റെകണൈസൻസ് ഓർബിറ്റർ (എൽ.ആർ.ഒ) പകർത്തിയ 12,000 ചിത്രങ്ങളുടെ സൂക്ഷ്മ പഠനമാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചത്. ചന്ദ്രന്റെ അകം തണുക്കുന്നതിന് അനുസരിച്ചാണ് ഉപരിതലം ചുരുങ്ങുന്നത്. കഴിഞ്ഞ പല ദശലക്ഷം വർഷങ്ങളിൽ കുറഞ്ഞത് 50 മീറ്ററെങ്കിലും ചന്ദ്രൻ ചുരുങ്ങിയിട്ടുണ്ടാകണം. ഇതുകാരണം ഉപരിതലത്തിൽ പ്രകമ്പനങ്ങളും ഉണ്ടാകുന്നു.ചില പ്രകമ്പനങ്ങൾ സാമാന്യം ശേഷിയുള്ളതാണ്. റിക്ടർ സ്കെയിലിൽ അഞ്ച് എങ്കിലും രേഖപ്പെടുത്തുന്ന ചലനങ്ങളും ഉണ്ടാകുന്നു. മുന്തിരി ഉണങ്ങി, ഉണക്ക മുന്തിരി ആകുന്നതുപോലെയാണ് ചന്ദ്രനിൽ ചുളിവുകൾ ഉണ്ടാകുന്നതെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...