Home LATEST ഗൂഗിള്‍ നിര്‍മ്മിച്ച 'കൃത്രിമ ബുദ്ധി' കണക്ക് പരീക്ഷയില്‍ തോറ്റു!

ഗൂഗിള്‍ നിര്‍മ്മിച്ച ‘കൃത്രിമ ബുദ്ധി’ കണക്ക് പരീക്ഷയില്‍ തോറ്റു!

ഡീപ് മൈൻഡ് എന്ന പേരുള്ള ഗൂഗിള്‍ നിര്‍മ്മിച്ച കൃത്രിമ ബുദ്ധി കണക്ക് പരീക്ഷയിൽ തോറ്റു. യുകെയിലെ 16 വയസ്സുളള കുട്ടികൾക്കായി നടത്തുന്ന കണക്ക് പരീക്ഷയിലാണ് ഗൂഗിളിന്‍റെ നിര്‍മ്മിത ബുദ്ധി പരാജയപ്പെട്ടത്. പരീക്ഷയ്ക്ക് വേണ്ടി കൃത്രിമ ബുദ്ധിയെ ഇതിന്‍റെ നിര്‍മ്മാതാക്കള്‍ എല്ലാം പഠിപ്പിച്ചിരുന്നെങ്കിലും പരാജയം നേരിടുകയായിരുന്നു.

40 ചോദ്യങ്ങളുള്ള പരീക്ഷയിൽ 14 ഉത്തരങ്ങൾ മാത്രമാണ് കൃത്രിമ ബുദ്ധി ശരിയായ ഉത്തരം നല്‍കിയത്. കൃത്രിമ ബുദ്ധിയുടെ പരാജയം ടെക് ലോകത്ത് അമ്പരപ്പ് സ‍ൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യർ ചെയ്യുന്ന എല്ലാ ജോലികളും എഐ ഉപയോഗിച്ച് ചെയ്യാം എന്ന വാദത്തിന് തിരിച്ചടിയാണ് പുതിയ സംഭവം എന്നാണ് വിലയിരുത്തല്‍.

പരീക്ഷയെ നേരിടാൻ ഡീപ് മൈൻഡിനു വേണ്ട അൽഗോരിതം തയാറാക്കി നൽകിയിരുന്നു. എന്നാൽ ചോദ്യങ്ങളിലെ ചില ചിഹ്നങ്ങൾ, വാക്കുകൾ, സംഖ്യകൾ എന്നിവ മനസ്സിലാക്കാൻ പോലും ഡീപ് മൈൻഡിനു സാധിച്ചില്ലെന്നാണ് ഗൂഗിള്‍ വിശദീകരണം. എല്ലാ ഗണിത പ്രശ്നങ്ങളും യന്ത്രത്താല്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും, അതിന് നൈസര്‍ഗിക ബുദ്ധി തന്നെ പ്രയോഗിക്കേണ്ടതുണ്ടെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ഒരു ഗണിത ഗവേഷക ഇംഗ്ലീഷ് മാധ്യമത്തോട് പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...