Home LATEST ഒറ്റ ലോഞ്ചില്‍ 60 സാറ്റലൈറ്റുകളെ ബഹിരാകാശത്തെത്തിക്കാനൊരുങ്ങി സ്‌പേസ് എക്‌സ് മിഷന്‍

ഒറ്റ ലോഞ്ചില്‍ 60 സാറ്റലൈറ്റുകളെ ബഹിരാകാശത്തെത്തിക്കാനൊരുങ്ങി സ്‌പേസ് എക്‌സ് മിഷന്‍

സ്റ്റാര്‍ലിങ്ക് നെറ്റ് വര്‍ക്കിന്റെ ഭാഗമായി ഒരുകൂട്ടം മൈക്രോ സാറ്റലൈറ്റുകളെ വിക്ഷേപിക്കാനൊരുങ്ങി സ്‌പേസ് എക്‌സ് മിഷന്‍. ലോകമാസകലം അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഇന്ന് രാവിലെ വിക്ഷേപണം നടത്തുമെന്നറിയിച്ചിരുന്നെങ്കിലും നടന്നില്ല. ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്താനിരുന്നത്. വിക്ഷേപണത്തിന് 15 മിനിറ്റു മുന്‍പാണ് ഫ്‌ളോറിഡയിലെ ക്യാപ് കാനവെറല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ മാറ്റിവെച്ച അറിയിച്ചുണ്ടായത്.ശക്തമായ കാറ്റാണ് വിക്ഷേപണത്തിനു തടസ്സമായത്. അടുത്തദിവസം കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇതേ സമയത്ത് വിക്ഷേപണം നടത്തുമെന്നും സ്‌പേസ് എക്‌സ് അറിയിച്ചിട്ടുണ്ട്. സ്റ്റാര്‍ലിങ്ക് പദ്ധതിയില്‍ നിന്നുള്ള ആദ്യ പ്രധാന മിഷനാണ് വിക്ഷേപിക്കാനിരുന്നത്.മിഷന്‍ യാഥാര്‍ത്ഥ്യമായാല്‍ ലോകത്താകമാനമുള്ള മൈക്രേസാറ്റലൈറ്റുകളിലൂടെ ലോകമാസകലം അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം സാധ്യമാകും. അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമാകുമെന്നാണ് വിലയിരുത്തല്‍. വിലക്കുറവില്‍ അതിവേഗ ഇന്റര്‍നെറ്റ് എന്നതാണ് ലക്ഷ്യം. ഏകദേശം 10 ബില്ല്യണ്‍ ഡോളറാണ് ചെലവു പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...