Home LATEST അശോക് ലെയ്‍ലൻഡ് ‘ഈഗിൾ 916’ മിനി ബസുകൾ ഇനി പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിന്

അശോക് ലെയ്‍ലൻഡ് ‘ഈഗിൾ 916’ മിനി ബസുകൾ ഇനി പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിന്

ആഫ്രിക്കയ്ക്കായി പ്രത്യേകം വികസിപ്പിച്ച ‘ഈഗിൾ 916’ മിനി ബസുകളെ പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിനു വിൽക്കാൻ ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‍ലൻഡ് ഒരുങ്ങുന്നു. സെനഗൽ തലസ്ഥാനമായ ഡാകർ ആസ്ഥാനമായ പ്രവർത്തിക്കുന്ന സെൻബസ് ഇൻഡസ്ട്രീസിന് 400 മിനി ബസ് ലഭ്യമാക്കാനുള്ള കരാറാണ് ഇന്തയന്‍ കമ്പനിയായ അശോക് ലെയ്‍ലൻഡ് നേടിയത്. സെനഗലിലെ ഗ്രാമീണ മേഖലകളെ നഗരങ്ങളുമായി ബന്ധിപ്പിക്കാനാവും ഈ മിനി ബസുകൾ ഉപയോഗിക്കുക. മൊത്തം 1.006 കോടി യൂറോ (ഏകദേശം 78.82 കോടി രൂപ) യാണു മിനി ബസ്സുകളുടെ വില. മലിനീകരണ നിയന്ത്രണത്തിൽ യൂറോ മൂന്ന് നിലവാരമുള്ള ഈ ബസുകളിൽ ഇൻലൈൻ പമ്പ് ഉള്‍പ്പെടെ മികച്ച സാങ്കേതികവിദ്യയാണുള്ളത്. ആഫ്രിക്കയിൽ പരീക്ഷണഓട്ടം പൂർത്തിയാക്കിയ ശേഷമാണ് ‘ഈഗിൾ 916’ വാണിജ്യാടിസ്ഥാനത്തിൽ നിരത്തിലെത്തുന്നത്. ജൂൺ അവസാനത്തോടെ ബസുകൾ സെനഗലില്‍ എത്തിക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.  സെമി നോക്ക്ഡ് ഡൗൺ വ്യവസ്ഥയിൽ സെനഗലിലെത്തിക്കുന്ന ബസുകൾ പ്രാദേശികമായി അസംബ്ൾ ചെയ്യാൻ സെൻബസുമായി സഹകരിക്കാനും അശോക് ലെയ്‍ലൻഡ് തയ്യാറെടുക്കുന്നുണ്ട്. ഇതിനായി എൻജിനീയർമാരുടെ സംഘത്തെ സെനഗലിലേക്ക് അയയ്ക്കാനാണു കമ്പനിയുടെ തീരുമാനം. ഡാകറിൽ വർക്‌ഷോപ് സജ്ജീകരിക്കാനും സെൻബസ് ഇൻഡസ്ട്രീസ് തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ സെനഗലിലെ ഡാകർ ഡെം ഡിക്കിന് 475 ബസുകൾ അശോക് ലേയ്‌ലൻഡ് വിജയകരമായി കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണു പുതിയ ഓർഡർ ലഭിച്ചതെന്നും കമ്പനി വ്യക്തമാക്കുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...