Home LATEST വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും സാമ്പത്തികാവസ്ഥ കാണിക്കുന്ന പശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തിൽ ടിക് ടോക്ക് വീഡിയോകൾ നിയന്ത്രിച്ചിരുന്നുവെന്ന വാർത്ത ദിവസങ്ങൾക്ക് മുമ്പാണ് പുറത്തുവന്നത്.ഈ സാഹചര്യത്തിൽ ഉള്ളടക്കങ്ങളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നതിന് സഹായിക്കാൻ പ്രത്യേകം നിർദേശക സമിതിയെ നിയമിച്ചിരിക്കുകയാണ് ടിക് ടോക്ക്. ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റി ഓഫ് ലോ സ്കൂൾ, സ്റ്റാൻഫോർഡ് സർവകലാശാല, ഗ്ലോബൽ ഇന്റർനെറ്റ് ഫ്രീഡം പ്രൊജക്ട് പോലുള്ള അക്കാദമിക പശ്ചാത്തലത്തിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാണ് കൗൺസിൽ രൂപീകരിച്ചിരിക്കുന്നത്.ഇന്നത്തെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക മാത്രമല്ല, ഞങ്ങളുടെ വ്യവസായം ഭാവിയിൽ അഭിമുഖീകരിക്കാനിരിക്കുന്ന പ്രശ്നങ്ങൾ നേരിടാൻ ആസൂത്രണം ചെയ്യുകയും മുന്നോട്ടുള്ള നയങ്ങൾ വികസിപ്പിക്കാൻ ഞങ്ങളെ സഹായിക്കാൻ കഴിയുന്ന ആളുകളാണ് കൗൺസിലിലുള്ളത്. വിവിധ കാഴ്ചപ്പാടുകളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും ടിക് ടോക്ക് പ്രാധാന്യം നൽകുന്ന കുട്ടികളുടെ സുരക്ഷ, വിദ്വേഷ സംഭാഷണങ്ങൾ, തെറ്റായ വിവരങ്ങൾ, സൈബർ വിഷയങ്ങളിൽ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തവരാണ് അവർ. എന്ന് ടിക് ടോക്ക് പറഞ്ഞു.ഉള്ളടക്കങ്ങളെ കുറിച്ചുള്ള നയരൂപീകരണത്തിൽ വേണ്ട ഉപദേശങ്ങൾ കൗൺസിൽ നൽകുമെന്നും ടിക് ടോക്ക് പറഞ്ഞു. അമേരിക്ക ആസ്ഥാനമാക്കിയാവും കൗൺസിലിന്റെ പ്രവർത്തനം.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...

കൊറോണ; നെറ്റ്ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺ പ്രൈമും വീഡിയോ ദൃശ്യനിലവാരം കുറച്ചു

യൂറോപ്പിൽ നെറ്റ് ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺപ്രൈം വീഡിയോയും വീഡിയോകളുടെ ദൃശ്യനിലവാരം കുറച്ചു. കോറോണ വ്യാപനത്തെ തുടർന്ന് ഗാർഹിക ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഇടക്കിടെ തടസം നേരിട്ടതിനെ...