Home LATEST കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ സ്ഥാപനമായ സ്ട്രാറ്റജി അനലിറ്റിക്സ് പറഞ്ഞു.ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതാണ് ഏറ്റവും സ്വാധീനമുണ്ടാക്കിയത്. ഏഷ്യൻ ഫാക്ടറികളിൽ സ്മാർട്ഫോണുകൾ നിർമിക്കാനാകാത്ത അവസ്ഥവന്നു. ഉപയോക്താക്കൾക്ക് ഫോണുകൾ വാങ്ങാൻ സാധിക്കാത്ത സാഹചര്യവും ഫോണുകൾ വാങ്ങാൻ ഉപയോക്താക്കൾ തയ്യാറാവാത്ത അവസ്ഥയും വന്നു.2019 ഫെബ്രുവരിയിൽ 9.92 കോടി ഫോണുകൾ വിറ്റിരുന്നുവെങ്കിൽ 2020 ഫെബ്രുവരി ആയപ്പോഴേക്കും 6.18 കോടിയായി കുറഞ്ഞു.സ്മാർട്ഫോൺ വ്യവസായത്തിൽ ഏറെ പ്രധാനപ്പെട്ട മാസമായിരുന്നു ഫെബ്രുവരി. മൊബൈൽ വേൾഡ് കോൺഗ്രസ് നടക്കാനിരുന്നത് ഈ മാസമാണ്. പല പുതിയ ഫോണുകളും രംഗപ്രവേശം ചെയ്യാനിരുന്ന വേദിയായിരുന്നു അത്. കൊറോണ വൈറസ് ബാധമൂലം പിൻവലിക്കപ്പെട്ട പ്രധാന പരിപാടികളിലൊന്നാണ് അത്.സാംസങ് അടുത്തിടെ പുറത്തിറക്കിയ എസ്20 ഫോണുകളുടെ ആദ്യ ഘട്ട വിൽപന വളരെ മോശമാണെന്നാണ് റിപ്പോർട്ടുകൾ. ഐഫോണുകളുടെ ആഗോള വിൽപന നിയന്ത്രിക്കേണ്ട അവസ്ഥയിലാണ് ആപ്പിൾ.മാർച്ചിലും സ്മാർട്ഫോൺ വിൽപനയിൽ പ്രതിസന്ധി തുടരുമെന്നാണ് സ്ട്രാറ്റജി അനലിറ്റിക്സ് പറയുന്നത്. പ്രതീക്ഷിച്ച ഉപയോക്താക്കളെല്ലാം തന്നെ സമ്പർക്ക വിലക്ക് സ്വീകരിച്ച് പുറത്തിറങ്ങാതിരിക്കുകയാണ്. നിർജീവ വസ്തുക്കളിലും കൊറോണ വൈറസ് നിശ്ചിത സമയം തുടരുമെന്നിരിക്കെ ഓൺലൈൻ ഓർഡറുകളും സ്വീകരിക്കുന്നത് ആളുകൾ ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...