Home LATEST കൊറോണ വൈറസിന്റെ ജനിതകഘടന 30,000 വാക്കുകള്‍ അടങ്ങിയത്,ഓരോ 15 ദിവസം കൂടുമ്പോഴും ഇതിലെ ഒരു വാക്കിന്...

കൊറോണ വൈറസിന്റെ ജനിതകഘടന 30,000 വാക്കുകള്‍ അടങ്ങിയത്,ഓരോ 15 ദിവസം കൂടുമ്പോഴും ഇതിലെ ഒരു വാക്കിന് വ്യത്യാസം വരുന്നു.

അമേരിക്കയില്‍ കൊറോണ വൈറസ് വന്ന വഴി തിരഞ്ഞു പോവുകയാണ് ശാസ്ത്രജ്ഞനായ ട്രവര്‍ ബെഡ്‌ഫോര്‍ഡ്. വാഷിങ്ടണ്‍ സ്റ്റേറ്റ്സിൽ കൊറോണ റിപ്പോര്‍ട്ട് ചെയ്തതും തുടര്‍ന്ന് അമേരിക്കയിലെ മറ്റു പ്രദേശങ്ങളിലേക്കും ഗ്രാന്റ് പ്രിന്‍സസ് ആഢംബര കപ്പലിലേക്ക് വരെ കൊറോണ എങ്ങനെയെത്തി എന്നതിന്റെ പഠനമാണ് ട്രവര്‍ ബെഡ് നടത്തിയത്. വാഷിങ്ടണില്‍ കുറഞ്ഞത് 1100 പേരിലേക്കെങ്കിലും കൊറോണ പകര്‍ന്നിട്ടുണ്ടെന്നും ഇതില്‍ ഭൂരിഭാഗത്തിനും രോഗവിവരം അറിയില്ലെന്നതും ട്രവര്‍ ബെഡിന്റെ പഠനത്തിന്റെ പ്രാധാന്യം കൂട്ടുന്നു.ഒരു ഡിറ്റക്ടീവ് കുറ്റവാളിക്ക് പിറകേ പോകുംവിധമാണ് പിന്നില്‍ അവശേഷിപ്പിച്ച തെളിവുകളിലൂടെ രോഗികളിലേക്ക് എത്തിപ്പെടാനുള്ള വഴിയുണ്ടാക്കുകയാണ് ട്രവര്‍ ബെഡ്. 30,000 വാക്കുകള്‍ അടങ്ങിയതാണ് ഓരോ കൊറോണ വൈറസിന്റേയും ജനിതകഘടനയെന്നും ഓരോ 15 ദിവസം കൂടുമ്പോഴും ഇതിലെ ഒരു വാക്കിന് വ്യത്യാസം വരുന്നുവെന്നുമാണ് കണ്ടെത്തല്‍. ഈ ചെറിയ മാറ്റം മൂലം വൈറസിന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വരില്ല. എന്നാല്‍ ഈ വ്യത്യാസം തിരിച്ചറിയുക വഴി ഏതു പ്രദേശത്തു നിന്നാണ് വൈറസ് പകര്‍ന്നത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാനാകും.ലോകത്തിന്റെ പലഭാഗങ്ങളിലും കൊറോണ രോഗികളുടെ രോഗാണുവിന്റെ ജനിതക ഭൂപടം ശാസ്ത്രജ്ഞര്‍ പങ്കുവെക്കുന്നുണ്ട്. ലഭ്യമായ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ വാഷിങ്ടണ്‍ സ്റ്റേറ്റ്സിലെ സിയാറ്റിലില്‍ കൊറോണ ബാധിച്ചവരുടേയും കലിഫോര്‍ണിയയിലെ ഗ്രാന്റ് പ്രിന്‍സസ് ആഢംബര കപ്പലില്‍ ഉണ്ടായിരുന്ന കൊറോണ ബാധിച്ചവരുടേയും രോഗാണുവിന്റെ ജനിതക ഘടന ഒന്നാണെന്ന് തിരിച്ചറിഞ്ഞു. ഇതുവഴി ഗ്രാന്റ് പ്രിന്‍സസ് ആഢംബര കപ്പലിലേക്ക് കൊറോണ വന്നത് വാഷിങ്ടണിലെ കൊറോണ ബാധിതരില്‍ നിന്നാണെന്ന് ഉറപ്പിക്കാം. വിശദമായ ജനിതകപരിശോധനകള്‍ക്കൊടുവില്‍ അമേരിക്കയിലേക്ക് ആദ്യമായി കൊറോണ എത്തിച്ചയാളെയും ട്രെവര്‍ ബെഡ്‌ഫോര്‍ഡും സംഘവും തിരിച്ചറിഞ്ഞിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ നിന്നും ജനുവരി 15ന് അമേരിക്കയിലെ സിയാറ്റിലില്‍ എത്തിയ 35കാരനാണ് കൊറോണ അമേരിക്കയിലെത്തിച്ചതെന്നാണ് സൂചന.ഈ ആദ്യ രോഗിയില്‍ നിന്നും ഇതുവരെ 1100 അമേരിക്കക്കാരിലെങ്കിലും കൊറോണ പകര്‍ന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് 210 മുതല്‍ 2800 വരെയാകാമെന്നും കരുതപ്പെടുന്നു. ആരിലേക്കെല്ലാമാണ് കൊറോണ പകര്‍ന്നിട്ടുണ്ടെന്ന് എത്രയും വേഗത്തില്‍ തിരിച്ചറിയാനാണ് ശ്രമം. ഇത് വേഗത്തില്‍ പൂര്‍ത്തിയായാല്‍ ഇറ്റലിയിലേതുപോലുള്ള അടിയന്തര സാഹചര്യം ഒഴിവാക്കാനാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...

കൊറോണ; നെറ്റ്ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺ പ്രൈമും വീഡിയോ ദൃശ്യനിലവാരം കുറച്ചു

യൂറോപ്പിൽ നെറ്റ് ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺപ്രൈം വീഡിയോയും വീഡിയോകളുടെ ദൃശ്യനിലവാരം കുറച്ചു. കോറോണ വ്യാപനത്തെ തുടർന്ന് ഗാർഹിക ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഇടക്കിടെ തടസം നേരിട്ടതിനെ...