Home LATEST വർക്ക് ഫ്രം ഹോം:ഇന്റർനെറ്റിൽ തിരക്ക് വർധിച്ചത് നേരിടാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് അധികൃതർ.

വർക്ക് ഫ്രം ഹോം:ഇന്റർനെറ്റിൽ തിരക്ക് വർധിച്ചത് നേരിടാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് അധികൃതർ.

കൊറോണ ഭീതിയെ തുടർന്ന് ഐടി വ്യവസായ മേഖല വർക്ക് ഫ്രം ഹോം എന്ന ആശയം നടപ്പിലാക്കിവരികയാണ്. ജീവനക്കാരോടെല്ലാം വീട്ടിലിരുന്ന് പണിയെടുക്കാൻ ആവശ്യപ്പെട്ടതോടെ പല രാജ്യങ്ങളിലും ഇന്റർനെറ്റിൽ തിരക്ക് വർധിച്ചത് നേരിടാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് അധികൃതർ.
യുകെയിൽ നിന്നാണ് അത്തരമൊരു വാർത്ത വരുന്നത്. കോറോണ വൈറസ് ഭീതിയെ തുടർന്ന് ആളുകൾ പരമാവധി വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ഇന്റർനെറ്റ് ഉപയോഗം വർധിച്ചു. ഇത് മൂലം ഇന്റർനെറ്റ് സേവനങ്ങളിൽ തുടർച്ചയായി തടസം നേരിടുന്ന അവസ്ഥ വന്നു.
എല്ലാ ഓപ്പറേറ്റർമാരും ഇതേ പ്രശ്നം നേരിടുന്നുണ്ടെന്നാണ് വിവരം. എന്നാൽ ഇന്റർനെറ്റ് നെറ്റ് വർക്കിൽ തടസം നേരിടുന്നതും ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും തമ്മിൽ ബന്ധമൊന്നുമില്ലെന്നാണ് ടെലികോം സേവന ദാതാവായ ഇഇ പറയുന്നത്.
സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചതും ആളുകൾ പരമാവധി വീട്ടിൽ ചിലവഴിവഴിക്കാൻ തുടങ്ങിയതും ഇതിനിടയിൽ ആളുകൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വന്നതും ഇന്റർനെറ്റിൽ തടസം നേരിടാൻ കാരണമായിട്ടുണ്ടാവണമെന്ന് വിലയിരുത്തപ്പെടുന്നു.
കോറോണ ഏറ്റവും ആദ്യം പൊട്ടിപ്പുറപ്പെടുകയും നിരവധി പേരെ ബാധിക്കുകയും ചെയ്ത ചൈനയിൽ ഈ കാലയളവിൽ ഇന്റർനെറ്റ് അധിഷ്ടിത സേവനങ്ങളുടെ ഉപയോഗത്തിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത്. ഓടിടി സേവനങ്ങളും ഗെിയിമിങ് സേവനങ്ങളും വലിയ നേട്ടമുണ്ടാക്കി. എങ്കിലും ഇക്കാരണം കൊണ്ട് ജനസംഖ്യയേറിയ ചൈനയിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങൾ നേരിട്ടതായി റിപ്പോർട്ടുകളില്ല.

വർക്ക് ഫ്രം ഹോം നടപ്പാക്കാനാവാതെ ഇന്ത്യയിലെ കമ്പനികൾ

അതേസമയം ഗാർഹിക ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ അപര്യാപ്തതമൂലം ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യിക്കാൻ ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികൾ പ്രയാസപ്പെടുകയാണ്. അമേരിക്കയിലും മറ്റ് വികസിത രാജ്യങ്ങളിലും ‘വർക്ക് ഫ്രം ഹോം’ നടപ്പിലാക്കിയ ഗൂഗിൾ, മൈക്രോ സോഫ്റ്റ് പോലുള്ള കമ്പനികൾ ഇന്ത്യയിൽ അത് നടപ്പാക്കാൻ വെല്ലുവിളി നേരിടുന്നുണ്ട്. ചെറുകിട കമ്പനികളുടെ കാര്യം അതിലും കഷ്ടമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വരുന്ന ഐടി കമ്പനികളിലെ ജീവനക്കാർക്ക് വീഡിയോ കോൺഫറൻസിനും മറ്റുമായി സൂം, സ്കൈപ്പ്, ഹാങ്ഔട്ട് മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, ഫ്ലോക്ക് പോലുള്ള സേവനങ്ങൾ ആശ്രയിക്കേണ്ടതായിവരും. ഇന്റർനെറ്റ് കണക്റ്റിവിറ്റിയോടൊപ്പം തടസമില്ലാത്ത വൈദ്യുതി ബന്ധവും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ആവശ്യമാണ്.കൊറോണ വൈറസിനെ തടയാൻ ആളുകൾ പരസ്പരം ഇടപഴകുന്ന സന്ദർഭങ്ങൾ പരമാവധി ഒഴിവാക്കുകയും, വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുകയാണ് ആദ്യത്തെ മാർഗം. രോഗ ലക്ഷണങ്ങൾ കാണിക്കുന്നവർ ഏകാന്തവാസം കർശനമാക്കണമെന്നും ആരോഗ്യ വിദഗ്ദർ നിർദേശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...