Home LATEST വീഡിയോകളിൽ ടിക് ടോക്കിന്റെ കൈ കൈടത്തൽ ശക്തമായി നടക്കുന്നുണ്ടെന്ന് ദി ഇന്റർസെപ്റ്റ് റിപ്പോർട്ട്.

വീഡിയോകളിൽ ടിക് ടോക്കിന്റെ കൈ കൈടത്തൽ ശക്തമായി നടക്കുന്നുണ്ടെന്ന് ദി ഇന്റർസെപ്റ്റ് റിപ്പോർട്ട്.

ലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട് ടിക് ടോക്കിൽ. ടിക് ടോക്ക് താരമെന്ന പദവി തന്നെ സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. അത്രത്തോളം സ്വാധീനമുണ്ടാക്കാൻ സാധിച്ച സോഷ്യൽ മീഡിയാ സേവനമാണ് ടിക് ടോക്ക്. എന്നാൽ ആരെങ്കിലുമൊക്കെ താരങ്ങളായി എന്ന് കരുതി എല്ലാവർക്കും കയറി അങ്ങ് ടിക് ടോക്ക് താരമാവാൻ സാധിക്കും എന്ന് കരുതിയിരിപ്പാണെങ്കിൽ നിങ്ങൾക്ക് തെറ്റി.നിങ്ങൾ കാണുന്ന വീഡിയോകളിൽ ടിക് ടോക്കിന്റെ കൈ കൈടത്തൽ ശക്തമായി നടക്കുന്നുണ്ടെന്നാണ് ദി ഇന്റർസെപ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. വീഡിയോ ചെയ്യുന്നവരുടെ രൂപം, പശ്ചാത്തലത്തിന്റെ സമ്പന്നത എന്നിവയെല്ലാം വീഡിയോകൾക്ക് പിന്തുണ നൽകുന്നതിൽ പരിഗണിക്കപ്പെടുന്ന ഘടകങ്ങളാണത്രെ.കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ വിരൂപത, അംഗവൈകല്യം, കാഴ്ചക്കാർക്ക് ബുദ്ധിമുട്ടാകും വിധമുള്ള ശാരീരിക പരിമിതികൾ, ഉപയോക്താവിന്റെ ദാരിദ്ര്യം ദൃശ്യമാക്കുന്ന പശ്ചാത്തലം എന്നിവയുള്ള വീഡിയോകൾക്ക് വലിയ പ്രചാരം നൽകേണ്ടെന്ന് കണ്ടന്റ് മോഡറേറ്റർമാർക്ക് ടിക് ടോക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് ദി ഇന്റർസെപ്റ്റ് റിപ്പോർട്ടിൽ പറയുന്നത്.ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഉള്ളടക്കങ്ങൾക്കും ടിക് ടോക്ക് പ്രചാരം നൽകില്ല.തത്സമയ ഉള്ളടക്ക നിയന്ത്രണം എളുപ്പമല്ലാത്തതിനാൽ ദേശസുരക്ഷയെ ബാധിക്കുന്ന വീഡിയോകൾ സൃഷ്ടിക്കപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് ടിക് ടോക്കിലെ ലൈവ് സ്ട്രീമിങ് സംവിധാനവും പിൻവലിച്ചിട്ടുണ്ട്.ടിക് ടോക്കിൽ നിന്നുള്ള ചില രേഖകളുടെ അടിസ്ഥാനത്തിലാണ് ഇന്റർസെപ്റ്റ് വാർത്ത നൽകിയിരിക്കുന്നത്. ഈ രേഖകൾ ടിക് ടോക്കിന്റെ തന്നെയാണ് എന്ന് കമ്പനി പ്രതിനിധി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇന്റർസെപ്റ്റ് റിപ്പോർട്ടിൽ പറയുന്നു.എന്നാൽ ഉപയോക്താക്കൾക്ക് നേരെയുള്ള കളിയാക്കലുകൾ തടയുന്നതിനാണ് ഇത്തരം ഒരു മാനദണ്ഡം പാലിച്ചിരുന്നത് എന്നു ഇത് നിലവിൽ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.ഉപയോക്താക്കളുടെ ശാരീരിക സംവിശേഷതകളുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണം രഹസ്യമായാണ് ടിക് ടോക്ക് നടപ്പാക്കിയിരുന്നത്. മെലിഞ്ഞ ശരീരമുള്ളവരുടേയും അമിത ഭാരമുള്ളവരുടേയും വീഡിയോകൾ ഇതിൽ ഉൾപ്പെടും.വീഡിയോയുടെ പശ്ചാത്തലം നല്ലതല്ലെങ്കിൽ, വീഡിയോ ആകർഷകമല്ലെങ്കിൽ ആ വീഡിയോ പുതിയ ഉപയോക്താക്കളെ കാണിക്കില്ല.എന്തായാലും ഈ വെളിപ്പെടുത്തലും ടിക് ടോക്കിനെ പുതിയ വിവാദത്തിലേക്ക് വലിച്ചിടുകയാണ്. നേരത്തെ പ്രായത്തിനനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ കാണിച്ചതിന്റെ പേരിൽ ടിക് ടോക്കിന് ഇന്ത്യയിൽ വിലക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ പിന്നീട് ഈ വിലക്ക് പിൻവലിക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...

കൊറോണ; നെറ്റ്ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺ പ്രൈമും വീഡിയോ ദൃശ്യനിലവാരം കുറച്ചു

യൂറോപ്പിൽ നെറ്റ് ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺപ്രൈം വീഡിയോയും വീഡിയോകളുടെ ദൃശ്യനിലവാരം കുറച്ചു. കോറോണ വ്യാപനത്തെ തുടർന്ന് ഗാർഹിക ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഇടക്കിടെ തടസം നേരിട്ടതിനെ...