Home LATEST നികുതി വര്‍ധിപ്പിക്കാനുള്ള നീക്കം ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നത്തിന് തിരിച്ചടിയായിരികും:സെല്ലുലാര്‍ അസോസിയേഷൻ

നികുതി വര്‍ധിപ്പിക്കാനുള്ള നീക്കം ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നത്തിന് തിരിച്ചടിയായിരികും:സെല്ലുലാര്‍ അസോസിയേഷൻ

ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വിപണി പേടിച്ചിരുന്നതു പോലെ മൊബൈല്‍ ഫോണുകളുടെ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് അഥവാ ജിഎസ്ടി 12 ല്‍ നിന്ന് 18 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത് കേന്ദ്ര ധന വകുപ്പുമന്ത്രി നിര്‍മ്മലാ സീതാരാമനാണ്. ഈ ടാക്‌സ് വര്‍ധന ഉപയോക്താവിന്റെ തലയ്ക്കിരിക്കട്ടെ എന്ന് ഫോണ്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചാല്‍ സ്മാര്‍ട് ഫോണുകളുടെ വില ഏപ്രില്‍ 1 മുതല്‍ ഉയരും. ഇപ്പോള്‍ വരെ മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി 12 ശതമാനവും ബാറ്ററിക്കും മറ്റു ഘടകഭാഗങ്ങള്‍ക്കുമുള്ള ടാക്‌സ് 18 ശതമാനവുമാണ്.
സ്മാര്‍ട് ഫോണുകള്‍ക്ക് നികുതി വര്‍ധിപ്പിക്കാനുള്ള നീക്കം ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നത്തിന് തിരിച്ചടിയായിരിക്കുമെന്നാണ് ഇന്ത്യാ സെല്ലുലാര്‍ അസോസിയേഷന്റെ ചെയര്‍മാന്‍ പങ്കജ് മൊഹിന്‍ഡ്രൂ (Pankaj Mohindroo) പറഞ്ഞത്. ജിഎസ്ടി വര്‍ധിപ്പിച്ച് വില കൂടുമ്പോള്‍ വില്‍പ്പന കുറയാമെന്നും ഇന്ത്യയില്‍ മാത്രം 2025ഓടെ 8000 കോടി ഡോളര്‍ (6 ലക്ഷം കോടി) വിറ്റുവരവു നേടണമെന്നുമുള്ള ലക്ഷ്യം നടക്കാതെ പോയേക്കാമെന്നാണ് അദ്ദേഹം ഭയക്കുന്നത്. രണ്ടു ലക്ഷം കോടിയുടെയെങ്കിലും കുറവു വരാമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. രാജ്യതന്ത്രജ്ഞത (statesmanship) കാണിക്കേണ്ട സമയമായിരുന്നു ഇതെന്നും താന്‍ പുതിയ തീരുമാനത്തില്‍ നിരാശനാണെന്നും അദ്ദേഹം പറയുന്നു.


വ്യവസായം തകര്‍ന്നടിയാമെന്ന് ഷഓമി

പുതിയ നീക്കത്തിലൂടെ ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വ്യവസായം തകര്‍ന്നടിഞ്ഞേക്കാമെന്നാണ് രാജ്യത്ത് ഏറ്റവുമധികം സ്മാര്‍ട് ഫോണുകള്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമിയുടെ മാനേജിങ് ഡയറക്ടര്‍ മനു കുമാര്‍ അഭിപ്രായപ്പെട്ടത്. ഷഓമി തങ്ങളുടെ ഫോണുകള്‍ ഏതാണ്ടു പൂര്‍ണ്ണമായിതന്നെ ഇന്ത്യയില്‍ നിര്‍മ്മിച്ചാണ് വില പിടിച്ചു നിർത്തിവന്നത്. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണം തന്നെ സ്മാര്‍ട് ഫോണ്‍ വില്‍പ്പനിയില്‍ നിന്ന് ശരിക്കു ലാഭമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയിരുന്ന കാര്യമണെന്ന് അദ്ദേഹം ട്വീറ്റു ചെയ്തു. പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധ ക്ഷണിച്ച് അദ്ദേഹം നടത്തിയ മറ്റൊരു ട്വീറ്റില്‍ ജിഎസ്ടി വർധന പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ്.
രൂപയുടെ മൂല്യത്തകര്‍ച്ചയും കോവിഡ്-19ന്റെ ആഘാതത്തിലും തകർന്നിരിക്കുകയാണ് സ്മാര്‍ട് ഫോണ്‍ വ്യവസായം. ഏറ്റവും കുറഞ്ഞത് 200 ഡോളറിനു (15,000 രൂപ) താഴെയുള്ള ഫോണുകളെയെങ്കിലും ഇതില്‍നിന്ന് ഒഴിവാക്കിത്തരണമെന്നാണ് അദ്ദേഹം അഭ്യര്‍ഥിച്ചിരിക്കുന്നത്. എല്ലാവരും വിലവര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും. മൊബൈല്‍ ഫോണ്‍ വ്യവസായത്തെയും മെയ്ക്ഇന്‍ഇന്ത്യാ പ്രോഗ്രാമിനെയും ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യക്കര്‍ക്കു പ്രിയപ്പെട്ട ഷഓമി ഫോണുകളിലധികവും 15,000 രൂപയ്ക്കു താഴെയുളളവയാണ്.
ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ നേരത്തെ കേന്ദ്ര ധനമന്ത്രിയ്‌ക്കെഴുതിയ കത്തില്‍ നികുതി നിരക്ക് 12 ശതമാനമാക്കി നിലനിര്‍ത്തണമെന്ന് അഭ്യര്‍തഥിച്ചിരുന്നു. കൊറോണാവൈറസ് ബാധ ഈ മേഖലയിലുള്ള കമ്പനികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചുവെന്നും തന്റെ കത്തിൽ മൊഹിന്‍ഡ്രൂ പറഞ്ഞു. ഇത്തരം ഒരു നീക്കം നടത്താനുള്ള ഏറ്റവും മോശം സമയമാണിത് എന്നാണ് അദ്ദേഹം പറഞ്ഞത്.
സ്മാര്‍ട് ഫോണുകള്‍ക്ക് ജിഎസ്ടി വര്‍ധിപ്പിച്ചുവെങ്കിലും വളത്തിനും ചെരുപ്പിനും തുണിക്കും വര്‍ധന വേണ്ടാ എന്ന തീരുമാനമാണ് കേന്ദ്രം കൈക്കൊണ്ടത് എന്നത് ആശ്വാസകരമാണ്. എന്നാല്‍, സ്മാര്‍ട് ഫോണുകള്‍ക്ക് ജിഎസ്ടി വര്‍ധിപ്പിക്കാനുള്ള നീക്കം, ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങാനിരുന്ന കമ്പനികളെയും വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചേക്കുമെന്നും വാര്‍ത്തകള്‍ പറയുന്നു. പ്രാദേശികമായി സ്മാര്‍ട് ഫോണ്‍ നിര്‍മ്മിക്കുക എന്നത് ഇന്ത്യന്‍ ടെക് വ്യവസായാത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്‌നങ്ങളിലൊന്നാണ്. പുതിയ നീക്കത്തിന്റെ ആഘാതം സ്മാര്‍ട് ഫോണ്‍ വാങ്ങാനാഗ്രഹിക്കുന്ന 31-32 കോടി ഇന്ത്യക്കാരെ ബാധിച്ചേക്കുമെന്നും വലിയിരുത്തപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...

കൊറോണ; നെറ്റ്ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺ പ്രൈമും വീഡിയോ ദൃശ്യനിലവാരം കുറച്ചു

യൂറോപ്പിൽ നെറ്റ് ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺപ്രൈം വീഡിയോയും വീഡിയോകളുടെ ദൃശ്യനിലവാരം കുറച്ചു. കോറോണ വ്യാപനത്തെ തുടർന്ന് ഗാർഹിക ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഇടക്കിടെ തടസം നേരിട്ടതിനെ...