Home LATEST കൊറോണാവൈറസ് വാക്‌സിൻ മനുഷ്യരില്‍ ടെസ്റ്റു ചെയ്യാറായിരിക്കുന്നുവെന്ന അവകാശവാദവുമായി മോഡേണാ കമ്പനി

കൊറോണാവൈറസ് വാക്‌സിൻ മനുഷ്യരില്‍ ടെസ്റ്റു ചെയ്യാറായിരിക്കുന്നുവെന്ന അവകാശവാദവുമായി മോഡേണാ കമ്പനി

അമേരിക്ക, യൂറോപ് തുടങ്ങിയ മേഖലകളെ പോലും ദുരിതത്തിലാഴ്ത്തി കൊറോണാവൈറസ് പടരുകയാണ്. ഇതിനെതിരെയുള്ള വാക്‌സിന്‍ പുറത്തിറങ്ങണമെങ്കില്‍ ഒന്നര കൊല്ലത്തോളം സമയമെടുക്കും എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാൽ വിവിധ രാജ്യങ്ങളിലെ ഗവേഷകരും മരുന്നു നിര്‍മ്മാണ കമ്പനികളിലെ ശാസ്ത്രജ്ഞരും എത്രയു വേഗം ആദ്യ വാക്‌സിന്‍ പുറത്തിറക്കാമെന്ന ചിന്തയിലാണ് ഇപ്പോൾ. അത്തരം ഗവേഷണങ്ങളിലൊന്ന് ഫലമണിഞ്ഞു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൊറോണഭീതിയിലായ രാജ്യങ്ങളെല്ലാം വാക്സിനു വേണ്ടി ആകാംക്ഷയോടെ കാത്തിയിരിക്കുകയണ്.

മനുഷ്യരില്‍ ടെസ്റ്റ് ചെയ്യാറായി?

തങ്ങളുടെ വാക്‌സിന്‍ മനുഷ്യരില്‍ ടെസ്റ്റു ചെയ്യാറായിരിക്കുന്നുവെന്ന് അവകാശവാദം ഉയര്‍ത്തിയിരിക്കുന്നത് മോഡേണാ എന്ന കമ്പനിയാണ്. അവര്‍ നിര്‍മ്മിച്ചെടുത്ത വാക്‌സിന്‍ അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍തിലേക്ക് കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി അയച്ചിരിക്കുകയാണ്. അധികം താമസിയാതെ, ഒരു പക്ഷേ ആഴ്ചകള്‍ക്കുള്ളിലോ, ദിവസങ്ങള്‍ക്കുള്ളിലോ മനുഷ്യരുടെമേല്‍ ഇതു പരീക്ഷിച്ചു നോക്കിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാക്‌സിന്‍ മനുഷ്യരുടെ മേല്‍ പരീക്ഷിച്ചുനോക്കാന്‍ മാസങ്ങളെടുത്തേക്കുമെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അടക്കം പലരെയും നിരാശരാക്കിയിരുന്നു.

ജെനറ്റിക് ഹാക്ക്?

ഇതുവരെയുള്ള രീതിവച്ച് ഒരു വാക്‌സിന്‍ കണ്ടുപിടിച്ചു കഴിഞ്ഞാല്‍ അടുത്ത പടി അത് മൃഗങ്ങളില്‍ പരീക്ഷിക്കുക എന്നതാണ്. എന്നാല്‍, പുതിയ വാക്‌സിനില്‍ ഒരു ജെനറ്റിക് ഹാക്ക് (genetic hack) ഉപയോഗിച്ച് എലികളില്‍ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍പറയുന്നത്. ജനറ്റിക് ഹാക്കിലൂടെ മാസങ്ങള്‍ ലാഭിച്ചെടുത്തിരിക്കുന്നു എന്നാണ് വാദം. അടുത്ത പടിയില്‍ വാക്‌സിന്‍ ടെസ്റ്റു ചെയ്യാന്‍ സന്നദ്ധരായ മനുഷ്യരില്‍ പ്രയോഗിക്കാനായേക്കുമെന്നാണ് കരുതുന്നത്. പരമ്പരാഗതമാല്ലാത്ത വഴികളിലൂടെ പോയാണ് മോഡേണാ തങ്ങളുടെ വാക്‌സിന്‍ ഡെവലപ്പു ചെയ്തിരിക്കുന്നതത്രെ. ശക്തമല്ലാത്ത ഒരു ബഗ് മനുഷ്യശരീരത്തിലേക്ക് കുത്തിവയ്ക്കും. മെസഞ്ചര്‍ ആര്‍എന്‍എ, കുത്തിവയ്ക്കപ്പെടുന്ന ആളിന്റെ പ്രതിരോധ സിസ്റ്റത്തെ ഉത്തേജിപ്പിക്കും. തുടര്‍ന്ന് അതിന് കൊലയാളി വൈറസിനെ തുരത്താന്‍ സജ്ജമാകുമെന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു.അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടറായ ഡോ. ആന്റണി എഫ്. ആണ് വാക്‌സിന്‍ ആളുകളില്‍ അധികം താമസിയാതെ ടെസ്റ്റു ചെയ്യാനാനേക്കും എന്ന ആശാവഹമായ വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കയിലെ ഹൗസ് ഓവര്‍സൈറ്റ് ആന്‍ഡ്റിഫോം കമ്മറ്റിക്ക് ഔദ്യോഗികമായി നല്‍കിയ കത്തിലാണ് അദ്ദേഹം പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. രണ്ടു മൂന്നു മാസം കഴിയാതെ മനുഷ്യരില്‍ ടെസ്റ്റ് തുടങ്ങാനായേക്കില്ല എന്നാണ് തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ടെസ്റ്റ്തുടങ്ങാനായേക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ടെസ്റ്റിന് സന്നദ്ധനായി എത്തുന്ന ആദ്യ ആളില്‍ പരീക്ഷണ മരുന്നു കുത്തിവയ്ക്കുമ്പോള്‍ നിങ്ങളെയെല്ലാം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അമിതാവേശത്തില്‍ കഥയില്ല

പരീക്ഷണം തുടങ്ങി എന്നു പറഞ്ഞാല്‍ അതിനര്‍ഥം നമുക്ക് ഒരു വാക്‌സിന്‍ ലഭിച്ചു എന്നല്ലെന്ന് എല്ലാവരും മനസ്സില്‍വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും റെക്കോഡ് സമയത്തിനുള്ളിലാണ് മനുഷ്യരിലുള്ള ടെസ്റ്റിങ് ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഇത് പ്രവര്‍ത്തിക്കുമോ എന്നറിയാന്‍ ചിലപ്പോള്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടതായും വരാമെന്നും അദ്ദേഹം അറിയച്ചു. ലാബില്‍ സൃഷ്ടിച്ച മെസഞ്ചര്‍ ആര്‍എന്‍എ അഥവാ എംആര്‍എന്‍എ എന്ന ജനറ്റിക് മെറ്റീരിയല്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തുക.എംആര്‍എന്‍എ പ്രാഥമികമായി കോശങ്ങളോട് എങ്ങനെയാണ് പ്രോട്ടീന്‍ നിര്‍മ്മിക്കേണ്ടതെന്ന് പറയുന്ന ഒരു ജനറ്റിക് കോഡാണ്. കോവിഡ്-19 ന്റെ പുറം ചട്ടയില്‍നിന്നാണ് ഇതു കണ്ടെത്തിയത് എന്നാണ് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്. എംആര്‍എന്‍എ ശരീരത്തിന്റെ സെല്ലുലാര്‍ മെക്കനിസത്തോട് വൈറസിന്റെ പ്രോട്ടീനുകളോട് സമാനതയുള്ള പ്രോട്ടീനുകല്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെടും. ഇതിലൂടെ ഒരു പ്രതിരോധം സൃഷ്ടിക്കും. വാക്‌സിന്‍ വളരെ പെട്ടെന്ന് മനുഷ്യരില്‍ പരീക്ഷിക്കാനാകുന്നു എന്നത് ശാസ്ത്രത്തിന്റെ മിടുക്കു തന്നെയാണെങ്കിലും വാക്‌സിന്‍ എങ്ങനെയാണ് ശരീരത്തിലെത്തിയാല്‍ പ്രവര്‍ത്തിക്കുക എന്നതിനെപ്പറ്റി കാര്യമായ പഠനം വേണ്ടിവരും. ഇത് ഫലപ്രദമാണോ എന്നും അതിന് ദൂഷ്യഫലങ്ങളുണ്ടോ എന്നുമൊക്കെ തിട്ടപ്പെടുത്തിയ ശേഷമായിരിക്കും പുറത്തിറക്കാനകുമോ എന്നു തീരുമാനിക്കുക. അതായത് ഗവേഷകര്‍ സമയമെടുത്തു മാത്രമായിരിക്കും തങ്ങളുടെ നിഗമനങ്ങളിലെത്തുക.അതേസമയം, കൊറോണാവൈറസിനെതിരെയുള്ള ഇപ്പോഴത്തെ മരുന്നെന്താണെന്നു കൂടെ ഓരോരുത്തരും മനസ്സില്‍ വയ്ക്കണമെന്നും പറയുന്നു. പകരുന്നതു കുറയ്ക്കുക എന്നതാണ് ഇപ്പോള്‍ മനുഷ്യര്‍ക്ക് ഒരുക്കാവുന്ന പ്രതിരോധമെന്ന് വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...