Home LATEST 10 കോടി വര്‍ഷം പഴക്കമുള്ള ആ തലയോട്ടി കുരുവിയുടെതല്ല ദിനോസറിന്റേത്

10 കോടി വര്‍ഷം പഴക്കമുള്ള ആ തലയോട്ടി കുരുവിയുടെതല്ല ദിനോസറിന്റേത്

ഭീമൻ ശരീര സവിശേഷതകളോടുള്ള ഒരു ജീവിയുടെ ചിത്രമാണ് ദിനോസർ എന്ന പേര് കേൾക്കുമ്പോൾ മനസിൽ വരിക. എന്നാൽ അടുത്തിടെ 9.9 കോടി വർഷം പഴക്കമുള്ള മരക്കറയ്ക്കുള്ളിൽ സംരക്ഷിക്കപ്പെട്ട ഒരു ജീവിയുടെ തലയോട്ടി ഗവേഷകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഇന്ന് മനുഷ്യന് അറിവുള്ള ഏറ്റവും ചെറിയ പക്ഷിയേക്കാൾ ചെറിയ ദിനോസറിന്റെ തലയോട്ടിയായിരുന്നു അത്.2016 ൽ മ്യാൻമറിലെ ഒരു ഖനിയിൽ നിന്ന് കണ്ടെത്തിയ തലയോട്ടിയുൾപ്പെടുന്ന മരപ്പശ കഷ്ണം ഖാവുങ് രാ എന്നയാൾ വാങ്ങുകയും അദ്ദേഹം തന്റെ മരുമകന്റെ ഉടമസ്ഥതയിൽ ചൈനയിലെ ഹുപോജ് ആംബർ മ്യൂസിയത്തിലേക്ക് അത് നൽകുകയും ചെയ്തു.ഒകുലഡെന്റാവിസ് ഖാവുങ്റ (Oculudentavis khaungraae) എന്ന് പേരിട്ടിരിക്കുന്ന ഈ ജീവിയ്ക്ക് രണ്ട് ഗ്രാം ഭാരമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഗവേഷകരുടെ അനുമാനം.
നൂറ് മൂർച്ചയുള്ള പല്ലുകൾ ഈ തലയോട്ടിക്കുണ്ട്. ഇത് ഈ ജിവിയുടെ ക്രൂര സ്വഭാവം വ്യക്തമാക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. കണ്ണിന് താഴെ വരെ പല്ലുകളുണ്ട്. വളരെ ചെറുതായതിനാൽ ഇത് ചെറു ജീവികളേയും പ്രാണികളെയുമാണ് ഭക്ഷിച്ചിരുന്നത് എന്ന് ഗവേഷകർ നിരീക്ഷിക്കുന്നു.മരപ്പശയ്ക്കുള്ളിലാണ് തലയോട്ടിയുള്ളത്. കോടിക്കണക്കിന് വർഷക്കാലം ഈ പശയ്ക്കുള്ളിൽ സംരക്ഷിക്കപ്പെട്ടുവെങ്കിലും തലയോട്ടിയൊഴികെയുള്ള ഭാഗങ്ങൾ നശിച്ചുപോയിട്ടുണ്ട്. ചെറിയ കേടുപാടുകൾ തലയോട്ടിക്കും സംഭവിച്ചിട്ടുണ്ട്.

ചെറിയ ദിനോസർ എങ്ങനെ വന്നു?

ഒറ്റപ്പെട്ട ദ്വീപുകളിൽ ജീവിക്കുന്ന വലിയ ജീവികൾക്ക് പരിണാമം സംഭവിക്കുമ്പോൾ അവ ചെറുതാവുന്നു എന്ന് മൃഗങ്ങളുടെ വലിപ്പത്തെക്കുറിച്ച് ഒരു സിദ്ധാന്തമുണ്ട്. മ്യാൻമർ അത്തരത്തിലുള്ള ചെറിയ ദ്വീപായിരുന്ന ഒരു കാലഘട്ടത്തിൽ ഒക്കുലഡെന്റാവിസ് ജീവിച്ചിരുന്നത്.തലയോട്ടിയുടെ സവിശേഷ രൂപഘടന പഠിക്കാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന് കണ്ണുകൾ പുറത്തേക്ക് തള്ളാൻ സാധിക്കുമായിരുന്നുവെന്ന് ഇതിന്റെ കണ്ണുകളുടെ സ്ഥാനത്തുള്ള അസ്ഥിഘടനയിൽ നിന്നും ഗവേഷകർ അനുമാനിക്കുന്നു.ഇതുവരെ അറിയപ്പെട്ടിരുന്ന ഏറ്റവും ചെറിയ ഫോസിൽ പക്ഷിയേക്കാൾ ആറിലൊന്ന് വലിപ്പമേ ഒകുലഡെന്റാവിസിനുള്ളൂ. ഇക്കാരണം കൊണ്ടുതന്നെ ദിനോസറുകൾ ജീവിച്ചിരുന്ന മെസോസോയിക് യുഗത്തിലെ ഏറ്റവും ചെറിയ ജീവിയായി ഒകുലഡെന്റാവിസ് ഖാവുങ്റ മാറുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...