Home GADGET റിലയൻസ് ജിയോയുമായി സഹകരിച്ച് എക്സ് ക്ലൗഡ് ഇന്ത്യയിലെത്തിക്കുമെന്ന് മൈക്രോസോഫ്റ്റ്

റിലയൻസ് ജിയോയുമായി സഹകരിച്ച് എക്സ് ക്ലൗഡ് ഇന്ത്യയിലെത്തിക്കുമെന്ന് മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റിന്റെ ഗെയിം സ്ട്രീമിങ് സേവനമായ എക്സ് ക്ലൗഡ് അധികം വൈകാതെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് മൈക്രോസോഫ്റ്റ്. റിലയൻസ് ജിയോയുമായി സഹകരിച്ചാണ് എക്സ് ക്ലൗഡ് ഇന്ത്യയിലെത്തിക്കുകയെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. എന്നാൽ ജിയോയുമായുള്ള സഹകരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ കമ്പനി തയ്യാറായില്ല. എക്സ് ക്ലൗഡ് സേവനം ഇന്ത്യയിൽ എന്ന് മുതൽ ആരംഭിക്കുമെന്നും മൈക്രോസോഫ്റ്റ് വക്താവ് വ്യക്തമാക്കിയില്ല.ലണ്ടനിൽ നടന്ന XO19 പരിപാടിയിലാണ് 2020 അവസാനത്തോടെ എക്സ് ക്ലൗഡിന്റെ പ്രിവ്യൂ ഇന്ത്യയിലെത്തിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. ഈ പദ്ധതിയിലൂടെ ഗെയിമർമാർക്ക് അവരുടെ എക്സ് ബോക്സ് ഗെയിമുകൾ അവരുടെ സ്മാർട്ഫോണിലേക്കോ ടാബ് ലെറ്റിലേക്കോ സ്ട്രീം ചെയ്യാനാവും. വിൻഡോസ് 10 കംപ്യൂട്ടറുകളിലും ഈ വർഷം എക്സ് ക്ലൗഡ് സേവനം ലഭിക്കും.മുംബൈയിൽ നടന്ന ഫ്യൂച്ചർ ഡീകോഡഡ് എന്ന പരിപാടിയിൽ മൈക്രോസോഫ്റ്റ് സിഇഓ സത്യ നദെല്ലയും റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയും തമ്മിൽ നടന്ന ചർച്ചയ്ക്കിടെയാണ് എക്സ് ക്ലൗഡിന് വേണ്ടി മൈക്രോസോഫ്റ്റും ജിയോയും തമ്മിലുള്ള സഹകരണം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...

കൊറോണ; നെറ്റ്ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺ പ്രൈമും വീഡിയോ ദൃശ്യനിലവാരം കുറച്ചു

യൂറോപ്പിൽ നെറ്റ് ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺപ്രൈം വീഡിയോയും വീഡിയോകളുടെ ദൃശ്യനിലവാരം കുറച്ചു. കോറോണ വ്യാപനത്തെ തുടർന്ന് ഗാർഹിക ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഇടക്കിടെ തടസം നേരിട്ടതിനെ...