Home LATEST കൊറോണ:ഡിസ്പ്ലേ എൻജിനീയർമാർക്കു 14 ദിവസത്തെ ക്വാറന്റീൻ,ഫ്ലാഗ്ഷിപ് ഫോണുകൾ വൈകും

കൊറോണ:ഡിസ്പ്ലേ എൻജിനീയർമാർക്കു 14 ദിവസത്തെ ക്വാറന്റീൻ,ഫ്ലാഗ്ഷിപ് ഫോണുകൾ വൈകും

വിയറ്റ്‍നാമിലെ ഫാക്ടറിയിലേക്കു സാംസങ് അയച്ച സ്മാർഫോൺ ഡിസ്പ്ലേ എൻജിനീയർമാർക്കു കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ 14 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയതോടെ അടുത്ത വർഷം വിവിധ കമ്പനികൾ വിപണിയിലിറക്കാനിരിക്കുന്ന ഫ്ലാഗ്ഷിപ് ഫോണുകൾ വൈകുമെന്ന് ആശങ്ക. ആപ്പിൾ ഐഫോൺ, വാവെയ് എന്നിവയുൾപ്പെടെയുള്ള കമ്പനികളുടെ പ്രീമിയം ഫോണുകൾക്കുള്ള ഡിസ്പ്ലേ നിർമാതാക്കളായ സാംസങ് എല്ലാ വർഷവും ഈ സമയത്താണു ഡിസ്പ്ലേ എൻജിനീയർമാരെ വിയറ്റ്നാമിലെ ഫാക്ടറിയിലേക്ക് അയയ്ക്കുന്നത്. എന്നാൽ, കൊറോണ വൈറസ് വ്യാപന ഭീതി മൂലം കൊറിയയിൽ നിന്നെത്തുന്ന എല്ലാവർക്കും 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയതോടെ ഇവർ ജോലിയിൽ പ്രവേശിക്കുന്നത് വൈകും. ഇതു ‍ഡിസ്പ്ലേ നിർമാണത്തെയും ബാധിക്കുമെന്നാണ് ആശങ്ക.സാംസങ് ഡിസ്പ്ലേയിലെ 700 എൻജിനീയർമാർക്കാണു വിയറ്റ്നാം ക്വാറന്റീൻ വിധിച്ചിരിക്കുന്നത്. എന്നാൽ, ആപ്പിൾ ഐഫോൺ ഉൾപ്പെടെയുള്ള ഫോണുകളുടെ അടുത്ത പതിപ്പിനുള്ള ഡിസ്പ്ലേ നിർമാണത്തിനെത്തിയ ഇവരെ ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് സാംസങ് വിയറ്റ്നാമിനോട് അഭ്യർഥിച്ചിരിക്കുകയാണ്. അതേ സമയം, ആപ്പിൾ എൻജിനീയർമാർക്കു ചൈനയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള കമ്പനിയുടെ വിലക്കും ഐഫോൺ 12ന്റെ വരവ് വൈകിക്കും എന്നാണു സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...

കൊറോണ; നെറ്റ്ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺ പ്രൈമും വീഡിയോ ദൃശ്യനിലവാരം കുറച്ചു

യൂറോപ്പിൽ നെറ്റ് ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺപ്രൈം വീഡിയോയും വീഡിയോകളുടെ ദൃശ്യനിലവാരം കുറച്ചു. കോറോണ വ്യാപനത്തെ തുടർന്ന് ഗാർഹിക ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഇടക്കിടെ തടസം നേരിട്ടതിനെ...