Home LATEST കൊറോണ വൈറസുമായി ബന്ധപ്പെട്ട കോളർടൂൺ ഒഴിവാക്കാനുള്ള മാർഗ്ഗം ഇതാ

കൊറോണ വൈറസുമായി ബന്ധപ്പെട്ട കോളർടൂൺ ഒഴിവാക്കാനുള്ള മാർഗ്ഗം ഇതാ

ലോകമെമ്പാടും കൊറോണ വൈറസ് അതിവേഗം വ്യാപിക്കുകയാണ്. കൊറോണയുമായി ബന്ധപ്പെട്ട നിരവധി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനിടയിൽ ആളുകൾക്ക് ഇത് സംബന്ധിച്ച കൃത്യമായ ബോധവൽക്കരണം നടത്താനുള്ള പ്രവർത്തനങ്ങൾ എല്ലായിടത്തും സർക്കാർ തലത്തിൽ നടക്കുന്നുണ്ട്
ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ, വോഡഫോൺ എന്നിവ കൊറോണയുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിനായി തങ്ങളുടെ നെറ്റ്വർക്കിലെ നമ്പരുകളിൽ കോളർ ടൂൺ സെറ്റ് ചെയ്തു. കൊറോണയെ പ്രതിരോധിക്കാനുള്ള കാര്യങ്ങളാണ് ഈ കോളർ ടൂണിൽ കമ്പനികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി കേൾക്കുന്ന റിങ് ശബ്ദത്തിനും കോളർടൂണിനും പകരമാണ് പുതിയ ബോധവൽക്കരണ സന്ദേശം.
മാരകമായ കൊറോണ വൈറസ് ബാധയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനായി കമ്പനികൾ കൊണ്ടുവന്ന പുതിയ കോളർടൂൺ ചുമയ്ക്കുന്ന ശബ്ദത്തോടെയാണ് ആരംഭിക്കുന്നത്. ഇതിന് ശേഷം കൊറോണയെ തടയാൻ പാലിക്കേണ്ട പ്രാഥമിക ശുചിത്വത്തെ കുറിച്ച് ഇംഗ്ലീഷിൽ ഉപയോക്താക്കൾക്ക് ബോധവൽക്കരണം നടത്തുകയാണ് കോളർടൂൺ.
കൂടുതൽ വായിക്കുക: കൊറോണ വൈറസ് തടയാൻ സ്മാർട്ട്ഫോൺ അടക്കമുള്ളവ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിക്കുമ്പോൾ കൊറോണ ബോധവൽക്കരണത്തിനായി തയ്യാറാക്കിയ കോളർ ടൂൺ നിങ്ങൾ കേട്ടിട്ടുണ്ടാകും. പലർക്കും ഇത് അസ്വസ്ഥത ഉണ്ടാക്കിയേക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്വീകരിച്ച ബോധവൽക്കരണ കാമ്പെയ്ൻ സംരംഭത്തിന്റെ ഭാഗമായാണ് ടെലിക്കോം കമ്പനികൾ ഈ കോളർ ടൂൺ സെറ്റ് ചെയ്ത് വച്ചിരിക്കുന്നത്.
കൊറോണയെ സംബന്ധിക്കുന്ന അറിയിപ്പ് വളരെ ഉപകാരപ്രദമാണെങ്കിലും ഇത് വളരെ ദൈർ‌ഘ്യമേറിയതാണ്, അടിയന്തിര സാഹചര്യങ്ങളിൽ‌ ആരെയെങ്കിലും വിളിക്കുമ്പോഴോ അതല്ലെങ്കിൽ‌ 100, 110 പോലുള്ള അടിയന്തിര സേവനങ്ങളിൽ‌ നിങ്ങൾ‌ വിളിക്കുമ്പോഴോ ഈ കോളർടൂൺ നമുക്കൊരു ശല്യമായി തോന്നിയേക്കാം. ഈ കോളർ ടൂൺ അത്യാവശ്യഘട്ടങ്ങളിൽ ഒഴിവാക്കാനായൊരു മാർഗ്ഗമുണ്ട്.

കോളർ ടൂൺ ഒഴിവാക്കാനുള്ള വഴി

എയർടെൽ, ജിയോ, വോഡഫോൺ എന്നിവയിലുള്ള ചുമയ്ക്കുന്ന കോളർ ടൂൺ ഒഴിവാക്കാൻ താഴെ കൊടുത്തിരിക്കുന്ന ലളിതമായ കാര്യങ്ങൾ ചെയ്താൽ മതി.

1. നിങ്ങൾ ആരുടെയെങ്കിലും നമ്പർ ഡയൽ ചെയ്യുക

2. കൊറോണ സംബന്ധിച്ച മെസേജ് പ്ലേ ചെയ്യുമ്പോൾ നിങ്ങൾ 1 അമർത്തണം

3. ഇതോടെ നിങ്ങളുടെ കോൾ ഡീഫോൾട്ട് റിംഗിംഗ് ട്യൂണിലേക്ക് റീഡയറക്ട് ചെയ്യപ്പെടും

കൊറോണയുമായി ബന്ധപ്പെട്ട ബോധവൽക്കരണ മെസേജ് അവസാനിപ്പിക്കാൻ സ്ഥിരമായ ഒരു മാർഗവുമില്ല എന്നത് ശ്രദ്ധേയമാണ്. ഓരോ തവണ ഔട്ട്‌ഗോയിംഗ് കോൾ വിളിക്കുമ്പോഴും മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാൻ സാധിക്കും. ഇതുവഴി വഴി ചുമ ശബ്ദവും കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട സന്ദേശവും ഒഴിവാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...