Home LATEST കൊറോണ:‘ബ്ലാക്ക് തിങ്കളിൽ'10 കോടീശ്വരൻമാർക്ക് നഷ്ടം 2.81 ലക്ഷം കോടി

കൊറോണ:‘ബ്ലാക്ക് തിങ്കളിൽ’10 കോടീശ്വരൻമാർക്ക് നഷ്ടം 2.81 ലക്ഷം കോടി

കൊറോണ വൈറസ് ആശങ്കകൾക്കിടയിൽ വിപണിയിൽ വൻ ഇടിവ്. മുൻനിര ടെക് കമ്പനികളുടെ മേധാവികളുടെ എല്ലാം ആസ്തികളിൽ വൻ ഇടിവാണ് നേരിട്ടത്. കൊറോണയെ തുടർന്ന് ലോകത്തെ ഏറ്റവും സമ്പന്നരായ 10 ടെക്കി കോടീശ്വരൻമാർക്ക് കഴിഞ്ഞ തിങ്കളാഴ്ച 37.7 ബില്യൺ ഡോളർ (ഏകദേശം 2.81 ലക്ഷം കോടി) നഷ്ടമായി. 10 കോടീശ്വരൻമാരിൽ ഒമ്പത് പേർക്കും വിപണിയിൽ കറുത്ത തിങ്കളാഴ്ചയായിരുന്നു. കൊറോണ കാരണം വിപണി തകർന്നതിനിടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ 1987 ഒക്ടോബറിലെ കുപ്രസിദ്ധമായ സ്റ്റോക്ക് മാർക്കറ്റ് തകർച്ചയെ പരാമർശിച്ച് ‘ബ്ലാക്ക് തിങ്കൾ’ എന്ന് വിളിച്ചു.
ഡോളറിന്റെയും ശതമാനത്തിന്റെയും കാര്യത്തിൽ ഏറ്റവും വലിയ നഷ്ടം ആഢംബര വസ്തുക്കളുടെ മേധാവി ബെർണാഡ് അർനോൾട്ടാണ്. അദ്ദേഹത്തിനു 600 കോടി ഡോളറാണ് നഷ്ടമായത്. പാരീസ് ലിസ്റ്റുചെയ്ത എൽ‌വി‌എം‌എച്ച് സി‌ഇ‌ഒയും ലോകത്തെ മൂന്നാമത്തെ സമ്പന്നനുമായ അർനോൾട്ടിന്റെ ആസ്തി 9260 കോടി ഡോളർ ആയി കുറഞ്ഞു. വെള്ളിയാഴ്ച ഇത് 9860 കോടി ഡോളറായിരുന്നു.
ലോകത്തിലെ ഏറ്റവും ധനികനായ ജെഫ് ബെസോസിന് 560 കോടി ഡോളർ നഷ്ടം നേരിട്ടു. കഴിഞ്ഞ ആഴ്ച ബെസോസിന് 1410 കോടി ഡോളർ നഷ്ടവും നേരിട്ടിരുന്നു. ആമസോൺ ഓഹരി തിങ്കളാഴ്ച 5 ശതമാനത്തിലധികം ഇടിഞ്ഞ് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അതേസമയം, ഇതിഹാസ നിക്ഷേപകനായ വാറൻ ബഫറ്റിന്റെ സമ്പാദ്യം 540 കോടി ഡോളർ ഇടിഞ്ഞു. രണ്ടാഴ്ച മുൻപ് സി‌എൻ‌ബി‌സി അഭിമുഖത്തിൽ ബഫറ്റ് കൊറോണ വൈറസിനെ ‘ഭയപ്പെടുത്തുന്ന സ്റ്റഫ്’ എന്ന് വിളിച്ചിരുന്നു. ബെർക്‌ഷെയർ ഹാത്‌വേയുടെ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ഈ ദിവസത്തെ ഏറ്റവും വലിയ മൂന്നാമത്തെ പരാജിതനായി.
മെക്സിക്കോ ടെലികോം മാഗ്നറ്റ് കാർലോസ് സ്ലിമിന് ആദ്യ പത്തിലെ നാലാമത്തെ വലിയ ഇടിവാണ്. 500 കോടി ഡോളർ അഥവാ സമ്പത്തിന്റെ 8% നഷ്ടം നേരിട്ടു. 5640 കോടി ഡോളർ ആണ് ആസ്തി. വിദേശത്ത് മറ്റിടങ്ങളിൽ സ്പെയിനിലെ അമാൻസിയോ ഒർട്ടെഗയ്ക്ക് ഏകദേശം 400 കോടി ഡോളർ നഷ്ടമായി. സാറ-പാരന്റ് ഇൻഡിടെക്സിന്റെ സ്ഥാപകന്റെ ഇപ്പോഴത്തെ ആസ്തി 6750 കോടി ഡോളറാണ്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട പരസ്യത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രമുഖ ടെക് ഭീമൻമാരായ ഫെയ്‌സ്ബുക്കിനും ആൽഫബെറ്റിനുമുള്ള കമ്പനികളുടെ വിപണിയെ ബാധിച്ചു. മാർക്ക് സക്കർബർഗിനും ലാറി പേജിനും തിങ്കളാഴ്ച യഥാക്രമം 420 കോടി ഡോളറും 330 കോടി ഡോളറും നഷ്ടമായി. പേജിന്റെ സുഹൃത്ത് സെർജി ബിന്നിന് 310 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. ഇതോടെ കോടീശ്വരൻമാരുടെ പട്ടികയിലെ ലോകത്തിലെ മികച്ച പത്തിൽ നിന്ന് പുറത്തായി.
ചില ശതകോടീശ്വരന്മാർ കൊറോണയെ നേരിടാൻ വിവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനുള്ള ധീരമായ നീക്കത്തിൽ മൈക്രോസോഫ്റ്റ് കോഫൗണ്ടർ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും ഫെബ്രുവരിയിൽ അവരുടെ ഫൗണ്ടേഷൻ വഴി 100 ദശലക്ഷം ഡോളർ വരെ ചെലവഴിക്കുന്നതായി പ്രഖ്യാപിച്ചു.

ഫോബ്‌സിന്റെ റിയൽ-ടൈം ബില്യണയർ റാങ്കിങ് അനുസരിച്ച് 10 കോടീശ്വരൻമാരുടെ നഷ്ടം

1. ജെഫ് ബെസോസ്, ആമസോൺ, യുണൈറ്റഡ് സ്റ്റേറ്റ്സ് – 560 കോടി ഡോളർ

2. ബിൽ ഗേറ്റ്സ്, മൈക്രോസോഫ്റ്റ്, യുണൈറ്റഡ് സ്റ്റേറ്റ്സ് – 3‌80 കോടി ഡോളർ

3. ബെർണാഡ് അർനോൾട്ട് & കുടുംബം, എൽ‌വി‌എം‌എച്ച്, ഫ്രാൻസ് – 600 കോടി ഡോളർ

4. വാറൻ ബഫെറ്റ്, ബെർക്‌ഷയർ ഹാത്‌വേ, യുണൈറ്റഡ് സ്റ്റേറ്റ്സ് – 540 കോടി ഡോളർ

5. അമാൻസിയോ ഒർട്ടെഗ, സാറ, സ്പെയിൻ – 280 കോടി ഡോളർ

6. മാർക്ക് സക്കർബർഗ്, ഫേസ്ബുക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ് – 420 കോടി ഡോളർ

7. ലാറി എലിസൺ, ഒറാക്കിൾ, യുണൈറ്റഡ് സ്റ്റേറ്റ്സ് – 180 കോടി ഡോളർ

8. കാർലോസ് സ്ലിം ഹെലു & കുടുംബം, ഗ്രുപോ കാർസോ, മെക്സിക്കോ – 480 കോടി ഡോളർ

9. മൈക്കൽ ബ്ലൂംബെർഗ്, ബ്ലൂംബെർഗ് എൽപി, യുണൈറ്റഡ് സ്റ്റേറ്റ്സ് – മാറ്റമില്ല

10. ലാറി പേജ്, ഗൂഗിൾ, യുണൈറ്റഡ് സ്റ്റേറ്റ്സ്– 330 കോടി ഡോളർ

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...