Home LATEST ലോക സസ്യസമ്പത്തിലേക്ക് പുതിയൊരു സസ്യം കൂടി

ലോക സസ്യസമ്പത്തിലേക്ക് പുതിയൊരു സസ്യം കൂടി

ലോക സസ്യസമ്പത്തിലേക്ക് പുതിയൊരു സസ്യം കൂടി. നീലഗിരി ജൈവ മണ്മണ്ഡലത്തിെന്റെ ഭാഗമായ വയനാട് ജില്ലയിലെ കാട്ടിമട്ടം ചോലവനത്തോട് ചേർന്നുകിടക്കുന്ന തൊള്ളായിരം മേഖലയിൽനിന്നാണ് അതീവ സുന്ദരമായ പൂക്കൾ വിരിയിക്കുന്ന സൊണറില്ല ജെനുസ്സിൽപെടുന്ന പുതിയയിനം സസ്യത്തെ കണ്ടെത്തിയത്. അഞ്ചു വർഷത്തെ നീരീക്ഷണത്തിലൂടെ ഗവേഷകർ കണ്ടെത്തിയ ചെടിക്ക് സൊണറില്ല സുൽഫി എന്ന് പേരിട്ടു.

സ്വർണയില എന്നറിയപ്പെടുന്ന ഈ ജനുസ്സിലെ സസ്യങ്ങളുടെ ഉത്ഭവസ്ഥാനമായി പശ്ചിമഘട്ടത്തെ കണക്കാക്കുന്നു. ലോകത്താകെ ഈയിനത്തിൽ 183ൽപരം സസ്യങ്ങളാണുള്ളത്. ഇതര സസ്യങ്ങളിൽനിന്ന് ഭിന്നമായി ശാഖകളായി പിരിയുന്ന പൂങ്കുല ഇവയെ വ്യത്യസ്തമാക്കുന്നു. മഴക്കാലങ്ങളിൽ അരുവികളോട് ചേർന്ന് കിടക്കുന്ന പാറകെട്ടുകളിൽ പറ്റി വളരുന്ന ഇവക്ക് മാംസളമായ കിഴങ്ങും മനോഹരമായ ഇലകളും പൂക്കളുമുണ്ടാവും. നാലു മാസത്തോളമാണ് ആയുർദൈർഘ്യം.

അതീവ സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ ഗണത്തിലുള്ളവയാണിത്. പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സൗദ്യ അറേബ്യയിലെ പ്രിൻസ് സത്തം ബിൻ അബ്ദുൽ അസിസ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. എം.എം. സുൽഫിയോടുള്ള ആദരവായാണ് സസ്യത്തിന് സൊണറില്ല സുൽഫി എന്ന് പേരിട്ടത്. പരിസ്ഥിതി പ്രവർത്തകനായ എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലെ പിച്ചൻ എം. സലിം, ആലപ്പുഴ സനാതന ധർമ കോളജിലെ സസ്യശാസ്ത്ര അധ്യാപകനായ ഡോ. ജോസ് മാത്യു, തൃശ്ശൂർ കേരള ഫോറസ്റ്റ് റിസർച് സെൻററിലെ ഡോ. ഹൃതിക് എന്നിവരാണ് സസ്യത്തെ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...